Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:03 AM GMT Updated On
date_range 7 July 2017 8:03 AM GMTയു.ഡി.എഫിന് െഎക്യദാർഢ്യവുമായി ജോസഫ് വിഭാഗം; ഇടുക്കി ഹർത്താലിന് പിന്തുണ
text_fieldsbookmark_border
യു.ഡി.എഫിന് െഎക്യദാർഢ്യവുമായി ജോസഫ് വിഭാഗം; ഇടുക്കി ഹർത്താലിന് പിന്തുണ തൊടുപുഴ: കെ.എസ്.യു പ്രവർത്തകരെ െപാലീസ് മർദിച്ചതിൽ പ്രതിേഷധിച്ച് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിന് പിന്തുണനൽകി ജോസഫ് വിഭാഗം കേരള കോൺഗ്രസ്. മാണി സമദൂരം പറയുകയും കോട്ടയത്ത് പരസ്പരം കണ്ടാൽ മിണ്ടാതിരിക്കുകയും ചെയ്യുേമ്പാഴാണ് ജോസഫ് വിഭാഗം, കോൺഗ്രസിെൻറ വിദ്യാർഥി സംഘടന പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് രംഗത്തുവന്നത്. യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് മാറണമെന്ന് പാർട്ടിയിൽ ആവശ്യമുന്നയിക്കുന്ന ജോസഫ് വിഭാഗം കിട്ടിയ അവസരം മുതലാക്കുകയായിരുന്നെന്നാണ് വിലയിരുത്തുന്നത്. കേരള കോൺഗ്രസ് –എം ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബാ ണ്പൊലീസ് നടപടിക്കെതിരെ പ്രതികരിക്കാൻ ആഹ്വാനം ചെയ്തും ഹർത്താലിെന പിന്തുണച്ചും പ്രസ്താവനയിറക്കിയത്. ജോസഫിെൻറ വിശ്വസ്തനും ജോസഫ് ഗ്രൂപ് മുൻ ജില്ല പ്രസിഡൻറുമായ ജേക്കബ്, ജോസഫിെൻറ തട്ടകമായ തൊടുപുഴയിലെ സംഭവങ്ങളിൽ യു.ഡി.എഫിെന പിന്തുണച്ച് രംഗത്തെത്തിയത് ജോസഫിെൻറ നിർദേശ പ്രകാരമാണ്. ജനകീയ സമരങ്ങളോട് പൊലീസ് പാലിക്കേണ്ട മര്യാദ ലംഘിച്ച് നടന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചാണ് ഹർത്താലിനെ പിന്തുണക്കുന്നതെന്ന് എം.ജെ. ജേക്കബ് 'മാധ്യമ'ത്തോട് പറഞ്ഞു. പരിക്കേറ്റവരെ എടുത്തുമാറ്റിയ ആളുകളെപോലും പിന്തുടർന്ന് അടിക്കുകയായിരുന്നു െപാലീസെന്ന് അദ്ദേഹം ആരോപിച്ചു.
Next Story