Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:01 AM GMT Updated On
date_range 5 July 2017 8:01 AM GMTനെഹ്റു കോളജ്: ഒത്തുതീർപ്പ് ചർച്ചക്കെത്തിയ കെ. സുധാകരനെ ഡി.വൈ.എഫ്.െഎക്കാർ തടഞ്ഞു
text_fieldsbookmark_border
നെഹ്റു കോളജ്: ഒത്തുതീർപ്പ് ചർച്ചക്കെത്തിയ കെ. സുധാകരനെ ഡി.വൈ.എഫ്.െഎക്കാർ തടഞ്ഞു ചെർപ്പുളശ്ശേരി: ലക്കിടി നെഹ്റു കോളജിൽ വിദ്യാർഥിക്ക് മർദനമേറ്റ കേസിൽ ഒത്തുതീർപ്പ് ചർച്ചക്കെത്തിയ കോൺഗ്രസ് നേതാവ് കെ. സുധാകരനെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ തടഞ്ഞുവെച്ചു. മർദനമേറ്റ ഷജീർ ഷൗക്കത്തലിയുടെ കുടുംബവുമായി നെഹ്റു കോളജ് മാനേജ്മെൻറ് നടത്തിയ ഒത്തുതീർപ്പ് ചർച്ചക്കായാണ് സുധാകരൻ ചെർപ്പുളശ്ശേരിയിലെത്തിയത്. എസ്.എൻ.ഡി.പി–ബി.ജെ.പി അനുഭാവിയും നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസിെൻറ സുഹൃത്തുമായ ചെർപ്പുളേശ്ശരിയിലെ വ്യാപാരിയുടെ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ചർച്ച നടന്നത്. നെഹ്റു കോളജിനെതിരെ സമരരംഗത്തുള്ള കോൺഗ്രസുകാർതന്നെ ഒത്തുതീർപ്പ് ചർച്ചയും നടത്തുന്നുവെന്നാരോപിച്ചാണ് രാത്രി എട്ടരയോടെ ഇരുന്നൂറോളം ഡി.വൈ.എഫ്.െഎ പ്രവർത്തകർ വീട് വളഞ്ഞത്. കെ. സുധാകരന് പുറമെ നെഹ്റു ഗ്രൂപ് എം.ഡി കൃഷ്ണദാസിെൻറ സഹോദരൻ കൃഷ്ണകുമാർ, പി.ആർ.ഒ പ്രേംകുമാർ, തിരുവില്വാമലയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നവീൻ, മർദനമേറ്റ വിദ്യാർഥി ഷജീർ ഷൗക്കത്തലി, പിതാവ് ഷൗക്കത്തലി, ഇദ്ദേഹത്തിെൻറ സഹോദരനും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ പി.വി. ഹംസ എന്നിവരാണ് ചർച്ചയിൽ പെങ്കടുത്തത്. ഡി.വൈ.എഫ്.െഎ പ്രവർത്തകർ വീട് വളഞ്ഞതോടെ ചർച്ച പാതിയിൽ അവസാനിപ്പിച്ച് ഷജീർ ഷൗക്കത്തലിയും കുടുംബവും മടങ്ങി. എന്നാൽ കെ. സുധാകരൻ പുറത്തിറങ്ങിയ ശേഷമേ തങ്ങൾ പിരിഞ്ഞുപോകൂവെന്ന് ഡി.വൈ.എഫ്.െഎ പ്രവർത്തകർ അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി കെ.എം. സൈതാലി, സി.െഎ, എസ്.െഎ ലിബി എന്നിവർ സ്ഥലത്തെത്തി ഇവരെ നീക്കിയ ശേഷം രാത്രി പത്തരയോടെയാണ് സുധാകരൻ പുറത്തിറങ്ങിയത്. വിദ്യാർഥിയുടെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ചക്കാണ് താനെത്തിയതെന്നും ഇതിൽ എന്താണ് പ്രശ്നമെന്നും സുധാകരൻ മാധ്യമ പ്രവർത്തകരോട് ആരാഞ്ഞു.
Next Story