Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏനാമാവ്​ ബണ്ട്​...

ഏനാമാവ്​ ബണ്ട്​ തുറക്കണമെന്ന്​ അനിൽ അക്കര എം.എൽ.എ

text_fields
bookmark_border
തൃശൂർ: കർഷകരും നാട്ടുകാരുമെല്ലാം ഏനാമാവ് ബണ്ട് അടക്കണമെന്ന് ആവശ്യപ്പെടുേമ്പാൾ ജില്ലയിലെ ഏക കോൺഗ്രസ് എം.എൽ.എ അനിൽ അക്കര ആവശ്യപ്പെടുന്നത് ബണ്ട് തുറക്കണമെന്ന്. കഴിഞ്ഞ ദിവസം ഏനാമാവ് ഷട്ടർ തുറന്നത് വിവാദമാവുകയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ട് അടപ്പിക്കുകയും ചെയ്തിന് പിന്നാലെയാണ് യുവ എം.എൽ.എയുടെ വിചിത്ര ആവശ്യം. പുഴയ്ക്കൽ ശോഭ സിറ്റിയിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണ് ഏനാമാവ് ഷട്ടർ തുറന്ന് വെള്ളം കടലിലേക്ക് ഒഴുക്കുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്. തിങ്കളാഴ്ച ജില്ല കോൾ കർഷകസംഘം സംഘടിപ്പിച്ച ശിൽപശാലയിലും അനുമതിയില്ലാതെ ബണ്ടുകൾ തുറക്കുന്നതിനെതിരെ മന്ത്രി നിലപാടെടുത്തു. ഇൗ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കണമെന്ന ആവശ്യവുമായി എം.എൽ.എ രംഗത്തെത്തിയത്. ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അധികം പെയ്ത മഴയിൽ 40,000 ഏക്കറോളം വരുന്ന കോൾ നിലങ്ങളിൽ ബണ്ട് കവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയാണെന്നും ഇൗ നില തുടർന്നാൽ തൃശൂർ-പൊന്നാനി കോൾ വികസനപദ്ധതി പ്രകാരം നിർമിച്ച ബണ്ടുകളിലെ മണ്ണ് ഒലിച്ചു പോകുമെന്നും എം.എൽ.എ കലക്ടറുടെ ശ്രദ്ധയിൽപെടുത്തി. ജില്ലയിൽ ഭൂരിഭാഗം വിരിപ്പ് കൃഷിയും വെള്ളത്തിലാണ്. അതിനാൽ കെ.എൽ.ഡി.സി കനാലിലെ ഷട്ടറുകൾ തുറന്നു വിടണമെന്നാണ് അദ്ദേഹത്തി​െൻറ ആവശ്യം. പുഴയ്ക്കൽ പാടം നികത്തപ്പെട്ടത് 1995ന് ശേഷമാണെന്നും അതിനു മുമ്പും ജൂലൈയിൽ ഏനാമാവ് ഷട്ടർ തുറക്കാറുണ്ടെന്നുമാണ് അനിൽ അക്കരയുടെ വാദം. കോൾ കൃഷിക്ക് ഉപയോഗിക്കുന്ന രാസവളവും കീടനാശിനിയും അലിഞ്ഞു ചേരുന്ന വെള്ളം ജൂൺ, ജൂലൈ മാസങ്ങളിൽ കനാൽ വഴി കടലിലേക്ക് ഒഴുക്കി വിട്ടിരുന്നുവത്രേ. അതോടെ കനോലി കനാലിൽനിന്ന് കോൾ നിലങ്ങളിലേക്ക് മത്സ്യസമ്പത്ത് കയറും. ഇപ്പോൾ ഏനാമാവ് ഉൾപ്പെെട ഷട്ടറുകൾ തുറക്കാത്തതിനാൽ ജില്ലയിലെ വിരിപ്പ് കൃഷി ചെയ്യുന്ന വയലുകളും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലാണ്. ശോഭ സിറ്റിയടക്കം നികത്തപ്പെട്ട പ്രദേശങ്ങൾ പൂങ്കുന്നത്തെ ജലനിരപ്പ് കണക്കാക്കി നികത്തിയതാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. ജില്ല കോൾ കർഷകസംഘവുമായി ചർച്ച ചെയ്ത് ഏനാമാവ് അടക്കമുള്ള ഷട്ടറുകൾ തുറക്കണമെന്ന് എം.എൽ.എ കലക്ടറോട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story