Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയെ കാറ്റ്...

മഴയെ കാറ്റ് കൊണ്ടുപോകുന്നു​; ജലനിരപ്പ്​ ഉയരാതെ ഡാമുകൾ

text_fields
bookmark_border
തൃശൂർ: കാലവർഷത്തിലും ജലസംഭരണികളിൽ ജലനിരപ്പ് ഉ‍യർന്നില്ല. തിങ്കളാഴ്ച ജില്ലയിലെ ഡാമുകളിൽ രേഖപ്പെടുത്തിയ വെള്ളത്തി​െൻറ അളവ് കഴിഞ്ഞ വർഷം ഇതേ സമയത്തുള്ളതിനേക്കാൾ കുറവ്. വെള്ളക്കെട്ടിനെ തുടർന്ന് തടയണകളും ബണ്ടുകളും പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുമ്പോഴാണ് ഈ ദുർഗതി. ജില്ലയുടെ പ്രധാന കുടിവെള്ള വിതരണ സ്രോതസ്സുകൾ കൂടിയാണ് ഡാമുകൾ. തൃശൂർ നഗരത്തിലേക്കും സമീപത്തെ പത്തോളം പഞ്ചായത്തുകൾക്കും കാർഷിക ആവശ്യത്തിനും ജലം വിതരണം ചെയ്യുന്ന പീച്ചിയിൽ തിങ്കളാഴ്ചത്തെ ജലനിരപ്പ് 65.55 ക്യുബിക് മീറ്റർ ആണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇതേ സമയത്ത് 67.16 ക്യുബിക് മീറ്റർ ഉണ്ടായിരുന്നപ്പോഴാണ് രണ്ട് ക്യുബിക് മീറ്ററിൽ അധികം ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. വാഴാനിയിലാണ് ഈ മഴക്കാലത്ത് ജലം സംഭരണത്തിൽ മുന്നിൽ. തിങ്കളാഴ്ച 49.70 ക്യുബിക് മീറ്റർ ആണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 49.50 ക്യുബിക് മീറ്റർ ആയിരുന്നു. കോൾമേഖലയിലേക്കുൾപ്പെടെ കൃഷിയാവശ്യത്തിന് വൻ തോതിൽ ഉപയോഗപ്പെടുത്തുന്ന ചിമ്മിനി ഡാമാണ് ജലലഭ്യതയിൽ പിറകിലുള്ളത്. തിങ്കളാഴ്ച 50.58 ക്യുബിക് മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയം 62.69 ക്യുബിക് മീറ്ററുണ്ടായിരുന്നിടത്ത് 11 ക്യുബിക് മീറ്ററിലധികം വെള്ളം കുറവാണ്. ചിമ്മിനിയിൽ സംഭരിക്കേണ്ടതിൽ ഉൾപ്പെടുന്നതാണ് കഴിഞ്ഞ ദിവസം തടയണ പൊട്ടിച്ച് കടലിലേക്ക് ഒഴുക്കിവിട്ടത്. വിവാദങ്ങളൊഴിയാത്ത അതിരപ്പിള്ളിയിൽ നേരിയ മാറ്റമുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. വറ്റവരണ്ട് പുല്ല് നിറഞ്ഞിരുന്ന ഭാരതപ്പുഴ കൈവരികളിൽനിന്ന് നിരന്നൊഴുകിത്തുടങ്ങിയെന്നതൊഴിച്ചാൽ ഇവിടെയും ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് വാട്ടർ അതോറിറ്റി പറയുന്നു. ഇതോടൊപ്പം മഴയുടെ അളവില്‍ കുറവ് സംഭവിച്ചതായും കലാവസ്ഥാ നിരീക്ഷകർ പറയുന്നു. കാറ്റില്‍ ഉണ്ടായ ഗതിമാറ്റമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. മുൻവർഷങ്ങളേക്കാൾ അധികമായി വേനൽമഴ ലഭിച്ചെങ്കിലും അത് ജലനിരപ്പിൽ കാര്യമായ മാറ്റത്തിന് സാഹചര്യമൊരുക്കിയിരുന്നില്ല. കാറ്റി​െൻറ ഗതിമാറ്റംമൂലം മഴമേഘങ്ങള്‍ പെയ്യാതെ വഴിമാറി പോകുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ജൂണ്‍-ജൂൈല മാസങ്ങളില്‍ സാധാരണയായി അനുഭവപ്പെടുന്നതിനെക്കാള്‍ ഉയർന്ന ചൂടും ഇത്തവണ അനുഭവപ്പെടുമേത്ര. അന്തരീക്ഷത്തില്‍ ജലാംശം കുറയുന്നതായും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കാറ്റി​െൻറ ഗതിമാറ്റം മഴയെ ബാധിക്കുമ്പോൾ, കടുത്ത വരൾച്ചയിൽനിന്ന് ഇനിയും നാട് കടന്നിട്ടില്ല. പ്രതീക്ഷിച്ച കാലവർഷം പുതിയ സാഹചര്യത്തിൽ ആശങ്കയുണ്ടാക്കുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story