Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് ഡ്യൂട്ടി മീറ്റ്...

പൊലീസ് ഡ്യൂട്ടി മീറ്റ് ഇന്ന് തുടങ്ങും

text_fields
bookmark_border
തൃശൂർ: പൊലീസ് ഡ്യൂട്ടി മീറ്റിന് തിങ്കളാഴ്ച തൃശൂരിൽ തുടക്കമാകും. രാമവർമപുരം പൊലീസ് അക്കാദമിയിൽ അഞ്ച് വരെയാണ് മീറ്റ്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ ഡ്യൂട്ടി മീറ്റിൽ സി.പി.ഒ റാങ്ക് മുതൽ സർക്കിൾ ഇൻസ്പെക്ടർ റാങ്ക് വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ പാടവം, ലിഫ്റ്റിങ്, പാക്കിങ്, ഫോട്ടോഗ്രാഫി, രേഖാചിത്രം തയാറാക്കൽ, വിരലടയാള ശേഖരണം, മെഡിക്കോ ലീഗൽ ടെസ്റ്റ്, കുറ്റാന്വേഷണ മികവ്, കമ്പ്യൂട്ടർ വൈദഗ്ധ്യം എന്നിവ പരീക്ഷിക്കും. ഡ്യൂട്ടി മീറ്റി​െൻറ പ്രധാന ആകർഷണം പൊലീസ് നായ്ക്കളുടെ മത്സരമാണ്. വിവിധ പൊലീസ് ജില്ലകളിൽനിന്നും വരുന്ന പൊലീസ് നായ്ക്കൾ അനുസരണം, അപരിചിതർ നൽകുന്ന ഭക്ഷണം നിരസിക്കൽ, കുറ്റവാളികളെ മണംപിടിച്ച് കണ്ടുപിടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. 2014 മുതൽ രാമവർമപുരം പൊലീസ് അക്കാദമിയിലാണ് പൊലീസി​െൻറ ഡ്യൂട്ടി മീറ്റ് നടക്കുന്നത്. അഞ്ചിന് വൈകീട്ട് 5.30ന് വൈകീട്ട് ഹൈകോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസ് സമ്മാനദാനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story