Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:01 AM GMT Updated On
date_range 3 July 2017 8:01 AM GMTമഴവെള്ള സംരക്ഷണ കേന്ദ്രം നിർമാണം
text_fieldsbookmark_border
പാവറട്ടി: മുസ്‌ലിം യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച മഴ വെള്ള സംരക്ഷണ കേന്ദ്രം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് നിസാർ മരുതയൂർ ഉദ്ഘാടനം ചെയ്തു. മണലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരുടെ വീട്ടിലും മഴക്കുഴികൾ നിർമിച്ച് ഭൂഗർഭ ജലം സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി അൻസാരി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. എ.എ. സിറാജുദ്ദീൻ, പി.കെ. പരീദ്, യൂസുഫ്, സാദിഖ് പട്ടിക്കര, എം.എ. അനസ്, കെ.എസ്. ഫായിസ്, എം.യു. അഫ്സൽ, പി.ആർ. റിൻഷാദ്, വി.ഐ. ഷംസുദ്ദീൻ, കബീർ പെരുമണ്ണ എന്നിവർ സംസാരിച്ചു.
Next Story