Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൗറോഡിൽ ലോറിയിച്ച...

ഇൗറോഡിൽ ലോറിയിച്ച എൻജി.വിദ്യാർഥി മരിച്ചു; ദുരൂഹതയുണ്ടെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
കുന്നംകുളം: എൻജിനീയറിങ് കോളജിൽനിന്ന് കാണാതായി പിന്നീട് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. പഴഞ്ഞി പെങ്ങാമുക്ക് കരിച്ചാൽകടവ് റോഡിൽ ചോഴിയാട്ടിൽ ചന്ദ്ര​െൻറ മകൻ അക്ഷയ് (21) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കോയമ്പത്തൂരിന് സമീപം ഇൗറോഡിലുണ്ടായ അപകടത്തിലാണ് അക്ഷയ്ക്ക് പരിക്കേറ്റത്. വാവന്നൂർ ശ്രീപതി എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയാണ് അക്ഷയ്. ചൊവ്വാഴ്ച കോളജിലേക്ക് പോയ അക്ഷയ് വൈകീട്ട് 5.30ഒാടെ വീട്ടിലേക്ക് ഫോണിൽ വിളിച്ച് കൂട്ടുകാര​െൻറ വീട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. പിറ്റേന്ന് വരാമെന്നായിരുന്നു അമ്മ രമയോട് പറഞ്ഞിരുന്നത്. പിറ്റേന്ന് വൈകീട്ട് തിരിച്ചെത്താതിരുന്നതോടെ വിളിച്ച നമ്പറിലേക്ക് വീട്ടിൽനിന്ന് തിരിച്ചുവിളിച്ചപ്പോഴാണ് ട്രെയിൻ യാത്രക്കിടെ കോൾ ചെയ്യാൻ മറ്റൊരാളിൽനിന്ന് വാങ്ങിയ ഫോണാണെന്ന് അറിയുന്നത്. ആ കുട്ടി ഹൈദരാബാദിലേക്ക് പോകുന്ന ശബരി എക്സ്പ്രസിൽ യാത്രചെയ്യുകയായിരുെന്നന്നും താൻ തിരുപ്പൂരിൽ ഇറങ്ങിയെന്നും മൊബൈൽ ഫോൺ ഉടമ പറഞ്ഞു. യാത്രക്കിടയിൽ ട്രെയിൻ ചെന്നൈയിലേക്ക് പോകുമോയെന്ന് ചോദിച്ചിരുന്നതായും അയാൾ വ്യക്തമാക്കി. ഇതോടെ ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് ബന്ധുക്കൾ തമിഴ്നാട്ടിലെ വിവിധ മേഖലയിലെ മലയാളി അസോസിയേഷൻ ഭാരവാഹികളുമായും സാമൂഹിക മാധ്യമങ്ങൾ മുഖേനയും ബന്ധപ്പെട്ടു. ഇതിനിെട വ്യാഴാഴ്ച രാവിലെ ഇൗറോഡിലെ 'വെൽവി' ആശുപത്രിയിൽ അജ്ഞാതനായ വിദ്യാർഥി അപകടത്തിൽപെട്ട് ചികിത്സയിലാണെന്നറിഞ്ഞു. പിന്നീട് ഫോേട്ടാ മുഖേന അക്ഷയ് തന്നെയാണെന്ന് ഉറപ്പുവരുത്തി. അബോധാവസ്ഥയിലായിരുന്നതിനാൽ കാര്യങ്ങൾ അന്വേഷിക്കാനായില്ല. തുടർന്ന് വെള്ളിയാഴ്ച ബന്ധുക്കൾ ആശുപത്രിയിലെത്തി അക്ഷയിനെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ചികിത്സക്കിടെ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ മരിച്ചു. ഇൗറോഡ് റെയിൽവേ സ്റ്റേഷൻ സമീപത്ത് വെച്ചായിരുന്നു അപകടമെന്ന് പൊലീസ് ബന്ധുക്കളോട് പറഞ്ഞു. റെയിൽവേ സ്റ്റേഷ​െൻറ സമീപത്ത് നിന്ന് ചായകുടിച്ച ശേഷം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിെട അമിതവേഗത്തിൽ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കുറച്ച് സമയം റോഡിൽ കിടന്നതായും അപകടത്തിൽപെട്ട ലോറിയുടെ ഡ്രൈവർ കീഴടങ്ങിയതായും പൊലീസ് വ്യക്തമാക്കി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകീേട്ടാടെ നാട്ടിൽ കൊണ്ടുവരും. കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് അക്ഷയ് കോളജിൽ പോയതെന്നും ട്രെയിനിൽ മറ്റൊരു യാത്രക്കാര​െൻറ ഫോൺ ചോദിക്കുേമ്പാൾ ചെറിയ ഫോൺ വിദ്യാർഥിയുടെ കൈയിൽ ഉണ്ടായിരുെന്നന്നും ബാറ്ററി ചാർജ് ഇല്ലെന്നായിരുന്നു പറഞ്ഞതെന്നും അവർ പറയുന്നു. അക്ഷയോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും സംശയിക്കുന്നു. ചെന്നൈ ലക്ഷ്യംവെച്ചായിരുന്നു യാത്രയെന്നാണ് കരുതുന്നത്. സംഭവത്തി​െൻറ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. സഹോദരി: അനന്യ. അക്ഷയുടെ പിതാവ് ചിറക്കൽ സ​െൻററിൽ ബാറ്ററി കട ഉടമയാണ്.
Show Full Article
TAGS:LOCAL NEWS
Next Story