Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമ്യൂണിറ്റി ​േക്വാട്ട...

കമ്യൂണിറ്റി ​േക്വാട്ട ഏകജാലക പ്രവേശനം: പ്രസ്​താവന ​തെറ്റെന്ന് സർവകലാശാല

text_fields
bookmark_border
തേഞ്ഞിപ്പലം: ബിരുദ ഏകജാലക പ്രവേശനം കമ്യൂണിറ്റി േക്വാട്ടയിൽ അപേക്ഷിക്കുന്നവരെ വലക്കുന്നുവെന്ന പ്രിൻസിപ്പൽ കൗൺസിൽ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി. കമ്യൂണിറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 28, 29, 30 തീയതികളിൽ അതത് കോളജുകളിൽ റിപ്പോർട്ട് ചെയ്യാൻ അവസരം നൽകിയിരുന്നുവെന്നും 30ന് ഉച്ചക്ക് 12 വരെ മാത്രമാണ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതെന്ന കൗൺസിലി​െൻറ വാദം തെറ്റാണെന്നും യൂനിവേഴ്സിറ്റി അറിയിച്ചു. സംവരണ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഭൂരിപക്ഷത്തിനും ആദ്യ മൂന്ന് അലോട്ട്മ​െൻറുകളിൽതന്നെ പ്രവേശനം ലഭിച്ചിട്ടുണ്ട്. പ്രവേശനം ലഭിച്ചവർക്ക് കമ്യൂണിറ്റി േക്വാട്ട സീറ്റ് വേണ്ടെന്ന് വെക്കാനും ആവശ്യമെങ്കിൽ പ്രവേശനം ലഭിച്ച സീറ്റിൽനിന്ന് കമ്യൂണിറ്റി േക്വാട്ടയിലേക്ക് മാറാനും അവസരമൊരുക്കാനാണ് കോളജുകളിൽ റിപ്പോർട്ട് െചയ്യാൻ ആവശ്യപ്പെട്ടത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 20 കോളജുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന വിവരവും വസ്തുതാവിരുദ്ധമാണ്. സംവരണ വിഭാഗത്തിലുള്ളവർക്ക് 20 ജനറൽ ഓപ്ഷന് പുറമെ അവരവരുടെ കമ്യൂണിറ്റിയിൽ പെട്ടവർക്ക് പ്രവേശനം നേടാവുന്ന അഞ്ച് കോളജുകളിൽ കൂടി ഓപ്ഷൻ നൽകാം. ഈ അഞ്ച് കോളജുകളിൽ മാത്രമാണ് റാങ്ക് ലിസ്റ്റിൽ പെട്ടവർ രജിസ്റ്റർ ചെയ്യേണ്ടത്. കമ്യൂണിറ്റി േക്വാട്ട പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നൽകുന്ന രീതി കഴിഞ്ഞ വർഷം നടപ്പാക്കി വിജയം കണ്ടതാണ്. അപേക്ഷ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ കമ്യൂണിറ്റി േക്വാട്ടയിൽ അപേക്ഷിക്കുന്നുണ്ടോയെന്ന് ചോദിക്കുന്നുണ്ട്. താൽപര്യപ്പെടുന്നവർക്ക് തങ്ങൾക്ക് അപേക്ഷിക്കാവുന്ന കോളജുകളുടെ ലിസ്റ്റിൽനിന്ന് അഞ്ച് കോളജുകൾ തെരഞ്ഞെടുക്കാം. ഈ രീതിയെ ഭൂരിപക്ഷം പ്രിൻസിപ്പൽമാരും അഭിനന്ദിച്ചതാണെന്നും പ്രിൻസിപ്പൽ കൗൺസിൽ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും യൂനിവേഴ്സിറ്റി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story