Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:00 AM GMT Updated On
date_range 1 July 2017 8:00 AM GMTദ്വിദിന സെമിനാർ
text_fieldsbookmark_border
ചെറുതുരുത്തി: പത്മശ്രീ കലാമണ്ഡലം േഗാപിയുടെ 80ാം പിറന്നാളാഘോഷത്തിെൻറ ഭാഗമായി കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ മൂന്നിനും നാലിനും കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. ഭരണ സമിതിയംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കുമെന്ന് രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഡോ. സി.എം.നീലകണ്ഠൻ, ഡോ. വി.കെ. വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോഡ് ഉപരോധിച്ചു ചെറുതുരുത്തി: തകർന്ന പൈങ്കുളം-തൊഴുപ്പാടം കനാൽറോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ചേലക്കര റോഡ് ഉപരോധിച്ചു. ആറാഴ്ചക്കകം റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന് ഉറപ്പ് കൊടുത്തതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. കെ.പി. രാമചന്ദ്രൻ, ടി.വി. മുരളീധരൻ, രാമകൃഷ്ണൻ നമ്പീശൻ, മുഹമ്മദ് ഹനീഫ, പ്രദീപ് എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികളുടെ സമരം ചെറുതുരുത്തി: കേന്ദ്രസർക്കാറിെൻറ തൊഴിലാളി വിരുദ്ധ സമീപനം തിരുത്തണമെന്ന് ആവശ്യെപ്പട്ട് തൊഴിലുറപ്പ് തൊഴിലാളികൾ വള്ളത്തോൾ നഗർ പഞ്ചായത്ത് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയെൻറ ആഭിമുഖ്യത്തിൽ ചെറുതുരുത്തി പോസ്റ്റ്ഒാഫിസിലേക്ക് മാർച്ച് നടത്തി. സി.പി.എം ദേശമംഗലം ലോക്കൽ സെക്രട്ടറി കെ.എസ്. ദിലീപ് ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ് ഷീല അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ ബ്ലോക്ക് പ്രസിഡൻറ് കെ.ആർ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. വിനീത ബാബു, വി.കെ. അലി, കെ.കെ. വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു.
Next Story