Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാലാ...

കാർഷിക സർവകലാശാലാ കോഴ്​സുകൾക്ക്​ സ്പോട്ട്‌ അഡ്മിഷൻ

text_fields
bookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്‌, ഡിപ്ലോമ ഇൻ ഓർഗാനിക്‌ അഗ്രികൾച്ചർ കോഴ്സുകളിലേക്ക്‌ അടുത്തമാസം 13ന്‌ സ്പോട്ട്‌ അഡ്മിഷൻ നടത്തുന്നു. സർവകലാശാലയുടെ കീഴിലുള്ള പട്ടാമ്പി ഐ.എ.ടി ആൻഡ് ആർ.എ.ആർ.എസിൽ നടത്തുന്ന രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസ്‌, വെള്ളായണി കാർഷിക കോളജിൽ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഓർഗാനിക്‌ അഗ്രികൾച്ചർ കോഴ്സുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 10ന് വെള്ളാനിക്കരയിലുള്ള സർവകലാശാലാ ആസ്ഥാനത്ത്‌ എത്തണം. ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസിന്‌ ധീവര, ഒ.ബി.എക്സ്‌ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളും ഡിപ്ലോമ ഇൻ ഓർഗാനിക്‌ അഗ്രികൾച്ചറിന്‌ വിവിധ വിഭാഗങ്ങളിലായി ഒമ്പത് ഒഴിവുകളുമാണുള്ളത്‌. സർവകലാശാല അംഗീകരിച്ച റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടവർ മാത്രമേ സ്പോട്ട്‌ അഡ്മിഷന്‌ ഹാജരാകേണ്ടതുള്ളൂ. വിവരങ്ങൾക്ക്‌ www.admissions.kau.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story