Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രിസ്​ത്യൻ മെഡിക്കൽ...

'ക്രിസ്​ത്യൻ മെഡിക്കൽ കോളജുകളുടെ നിലപാട് അഭിനന്ദനാർഹം'

text_fields
bookmark_border
തൃശൂർ: മെഡിക്കൽ പ്രവേശനത്തിലെ ആശങ്കക്കിടയിൽ ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്. 11 ലക്ഷം രൂപ ഫീസിന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടും അഞ്ചു ലക്ഷം രൂപക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള തീരുമാനം മാതൃകാപരമാണ്. ൈക്രസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവടമെന്ന് ആക്ഷേപിക്കുന്നവർ യാഥാർഥ്യങ്ങൾ കണ്ണുതുറന്ന് കാണണമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളായ സാലു പതാലിൽ, ജോഷി വടക്കൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story