Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസാഫരിക്കുന്നിൽ...

മുസാഫരിക്കുന്നിൽ മണ്ണിടിച്ചിൽ; വീടുകൾ അപകടാവസ്ഥയിൽ

text_fields
bookmark_border
കരൂപ്പടന്ന: കനത്തമഴയിൽ മുസാഫരിക്കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. തെക്കുംകര വില്ലേജിൽ ഉൾപ്പെടുന്ന പോക്കാക്കില്ലത്ത് ജാഫറി​െൻറ വീടിനോട് ചേർന്ന ഭാഗത്ത് സുരക്ഷക്കായി സ്ഥാപിച്ച സ്ലാബ് ഉൾപ്പെടെയാണ് ഇടിഞ്ഞത്. ഇതോടെ വീടും അപകട ഭീഷണിയിലായി. ഇടിഞ്ഞ മണ്ണും കല്ലുമെല്ലാം ചീനിക്കാപ്പുറത്ത് ഹംസയുടെ പുരയിടത്തിലേക്കാണ് വീണത്. കൂടുതൽ ഇടിച്ചിലുണ്ടായാൽ ഹംസയുടെ വീടിനും തകർച്ച നേരിടും. ജാഫറി​െൻറ കുടുംബത്തെ പെഴുംകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. വില്ലേജ് ഓഫിസർ പി.എം. ജമീല, വില്ലേജ്മാൻ ജോയ്സൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് അംഗം സുലേഖ അബ്്ദുല്ലക്കുട്ടി, എം.എച്ച്. ബഷീർ, എം.ബി. സത്താർ എന്നിവർ സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story