Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:34 PM IST Updated On
date_range 30 Aug 2017 1:34 PM ISTപുന്നയൂരിൽ തരിശു രഹിത പദ്ധതിക്ക് തുടക്കമായി
text_fieldsbookmark_border
പുന്നയൂര്‍: പഞ്ചായത്തിലെ 500 ഏക്കര്‍ കുട്ടാടന്‍ തരിശുപാടത്ത് കൃഷി ഇറക്കാനുള്ള ഒരുക്കം തുടങ്ങി. എടക്കര നീലംകടവ് പാടത്ത് ഞാറ്റടി ഒരുക്കി കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ആർ.പി. ബഷീർ അധ്യക്ഷത വഹിച്ചു. നടൻ വി.കെ. ശ്രീരാമൻ മുഖ്യാതിഥിയായി. സെപ്റ്റംബർ അവസാനത്തോടെ കൃഷി തുടങ്ങാനാണ് തീരുമാനമെന്ന് ആര്‍.പി. ബഷീര്‍ പറഞ്ഞു. വെള്ളം കുറവുള്ള ഭാഗങ്ങളില്‍ ഞാര്‍ നട്ടും മറ്റിടങ്ങളില്‍ വിതക്കാനുമാണ് ഉദ്ദേശ്യം. നാലു പഞ്ചായത്തുകളിലായി 2000 ഏക്കര്‍ സ്ഥലമാണ് കാല്‍ നൂറ്റാണ്ടായി തരിശുകിടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ജില്ല പഞ്ചായത്ത് തയാറാക്കിയ പദ്ധതിയാണ് നബാര്ഡിെൻറ സഹായത്തോടെ യാഥാര്‍ഥ്യമാകുന്നത്. 15 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവച്ചിട്ടുള്ളത്. ആദ്യഘട്ടമായി 2.12 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അംഗീകാരം ലഭിച്ചു. വര്‍ഷങ്ങളായി തരിശുകിടക്കുന്ന ഭാഗമായതിനാല്‍ പലയിടത്തും കിടങ്ങും പുല്ലും വളര്‍ന്ന നിലയിലാണ്. പഞ്ചായത്തിലെ നീലംകടവ്, എടക്കര, അവിയൂര്‍, കുരഞ്ഞിയൂര്‍ ഭാഗങ്ങളില്‍ നിലം ഒരുക്കൽ ആരംഭിച്ചിട്ടുണ്ട്. കൃഷിക്കുള്ള 6000 കിലോ ജ്യോതിയിനത്തിലുള്ള വിത്ത് എത്തി. കൃഷി ഇറക്കല്‍ ഏകോപിപ്പിക്കാന്‍ വിവിധ കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷകര്‍ എന്നിവരുടെ യോഗം ചേർന്നിരുന്നു. ജില്ല പഞ്ചായത്തംഗം ടി.എ. ഐഷ വിത്തു വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുക്കണ്ടത്ത് ഉമർ ഓണം-ബക്രീദ്് പച്ചക്കറി വിപണന ചന്ത ഉദ്ഘാടനം ചെയ്തു. ജില്ല കൃഷി ഓഫിസർ എം.ഡി. തിലകൻ പദ്ധതി വിശദീകരിച്ചു. ജില്ല കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എ. പ്രേമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഐ.പി. രാജേന്ദ്രൻ, ഷാജിത അഷറഫ്, പഞ്ചായത്തംഗങ്ങളായ സുഹറ ബക്കർ, ടി.എം. ഹസൻ, ഷെമീം അഷറഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story