Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 1:29 PM IST Updated On
date_range 28 Aug 2017 1:29 PM ISTപ്രമേയം തർജമ ചെയ്തതിൽ പിശക്
text_fieldsbookmark_border
ചാലക്കുടി: ഇംഗ്ലീഷിലേക്ക് തർജമ ചെയ്്തതിലെ പിശകുമൂലം കൊരട്ടി കേന്ദ്ര ഗവ. പ്രസ് സംബന്ധിച്ച പ്രമേയം വിവാദത്തിൽ. കാന്‍സര്‍ സെൻറർ ആരംഭിക്കാന്‍ സ്ഥലം വിട്ടുകിട്ടാന്‍ രണ്ടുമാസം മുമ്പ് കൊരട്ടി പഞ്ചായത്ത് യോഗത്തില്‍ എല്‍.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. പ്രസിന് ആവശ്യം കഴിഞ്ഞ് കൂടുതലായുള്ള സ്ഥലം മറ്റ് വികസനപ്രവര്‍ത്തനത്തിന് വിട്ടുകിട്ടുന്നതില്‍ വിരോധമില്ലെന്ന നിലപാടില്‍ എല്ലാവരും പ്രമേയത്തെ പിന്താങ്ങുകയായിരുന്നു. എന്നാല്‍, പഞ്ചായത്ത് യോഗത്തില്‍ മലയാളത്തില്‍ തയാറാക്കിയ പ്രമേയം കേന്ദ്രസര്‍ക്കാറിന് അയച്ചുകൊടുക്കാന്‍ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തപ്പോൾ മൂന്ന് തെറ്റുകള്‍ സംഭവിച്ചു. പ്രസ് നിര്‍ത്തലാക്കി അവിടെ കാന്‍സര്‍ സെൻറര്‍ ആരംഭിക്കണമെന്ന ആശയത്തിലേക്ക് പ്രമേയം മാറി. ഇതേത്തുടര്‍ന്ന് ഇടത് ഭരണസമിതി പ്രമേയം റദ്ദാക്കാന്‍ രണ്ട് യോഗങ്ങള്‍ വിളിച്ചെങ്കിലും ബി.ജെ.പി അംഗവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും നിസ്സഹകരിച്ചു. പ്രസ് അടച്ചൂപൂട്ടാനുള്ള കേന്ദ്ര നീക്കത്തിന് അനുകൂലമായ നിലപാടാണ് ബി.ജെ.പി അംഗം അവതരിപ്പിച്ച പ്രമേയത്തിലെന്നാണ് ആരോപണം. പ്രസിന് ആവശ്യം കഴിഞ്ഞുള്ള സ്ഥലം കാന്‍സര്‍ സെൻറര്‍ ആരംഭിക്കാന്‍ വിട്ടുകിട്ടണമെന്ന പ്രമേയം ഇംഗ്ലീഷിലായപ്പോള്‍ എങ്ങനെയാണ് പ്രസ് അടച്ചൂപൂട്ടാനുള്ളതായി മാറിയതെന്ന് അറിയാതെ അമ്പരക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫിലെ ഒരു വിഭാഗവും. പ്രസ് ഒരു വിധത്തിലും പൂട്ടാന്‍ പാടില്ലെന്ന നിലപാടിലാണ് എല്‍.ഡി.എഫ്. കോണ്‍ഗ്രസിലെ ഐ.എന്‍.ടി.യു.സി വിഭാഗവും ഇതേ നിലപാടിലാണ്. ഇതിന് പരിഹാരമായി പ്രമേയം പഞ്ചായത്ത് യോഗത്തില്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചേർന്ന യോഗങ്ങള്‍ ഭൂരിപക്ഷം കിട്ടാതെ മുടങ്ങുകയായിരുന്നു. കൊരട്ടിയില്‍ കാന്‍സര്‍ സെൻറര്‍ ആരംഭിക്കാനുള്ള സ്ഥലം 100 ഏക്കറില്‍പരം ഭൂമി പാഴായി കിടക്കുന്ന തിരുമുടിക്കുന്ന് ത്വഗ്രോഗാശുപത്രിയിൽ ഉണ്ടെന്നിരിേക്ക, പ്രസ് നിര്‍ത്തി ഇവിടെ കാന്‍സര്‍ സെൻറര്‍ ആരംഭിക്കാനുള്ള നീക്കം സ്ഥലം തട്ടിയെടുക്കാനും അഴിമതി നടത്താനുമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസിന് 70 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ ഇരുന്നൂറോളം സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളും നിലവിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇത് പുതിയ നിയമനങ്ങള്‍ നടത്താതെ കുറച്ചുകാലമായി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story