Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടികജാതി വകുപ്പ്​...

പട്ടികജാതി വകുപ്പ്​ മന്ത്രി ഭരണകൂട വംശീയതക്ക്‌ ചൂട്ടുപിടിക്കരുത്‌ ^യു.സി. രാമൻ

text_fields
bookmark_border
പട്ടികജാതി വകുപ്പ് മന്ത്രി ഭരണകൂട വംശീയതക്ക്‌ ചൂട്ടുപിടിക്കരുത്‌ -യു.സി. രാമൻ വാടാനപ്പള്ളി: ഭരണകൂട വംശീയതക്ക്‌ ചൂട്ടുപിടിക്കലല്ല പട്ടികജാതി വകുപ്പ്‌ മന്ത്രിയുടെ പണിയെന്ന് ദലിത്‌ ലീഗ്‌ സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ. പൊലീസ്‌ മർദനത്തിൽ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത ദലിത്‌ യുവാവ്‌ വിനായകി​െൻറ മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കുറ്റവാളികളായ പൊലീസുകാർക്കൊപ്പമല്ല, ഇരകളായ പട്ടികജാതിക്കാർക്കൊപ്പമാണ്‌ മന്ത്രി നിൽക്കേണ്ടത്‌. വിനായകിന്‌ നീതി ലഭിക്കാൻ നാട്‌ മുഴുവൻ കൈ ഉയർത്തുമ്പോഴും പട്ടികജാതി വകുപ്പും സർക്കാറും മുഖംതിരിക്കുകയാണ്‌. സംസ്ഥാനത്തിനകത്തും പുറത്തും ഇത്തരം അനീതികൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന മുഖ്യമന്ത്രിയും ഇൗ വിഷയത്തിൽ കുറ്റകരമായ മൗനമാണ്‌ തുടരുന്നത്‌. മുഖ്യമന്ത്രി വിനായകി​െൻറ വീട്‌ സന്ദർശിക്കുകയും 25 ലക്ഷം സഹായം അനുവദിക്കുകയും വേണം. വിനായകി​െൻറ വീടുപണി പൂർത്തീകരിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഗോപി, വൈസ്‌ പ്രസിഡൻറ് എൻ.വി. മോഹൻദാസ്‌, സെക്രട്ടറി രാജീവൻ കേച്ചേരി, യൂത്ത്‌ ലീഗ്‌ ജില്ല പ്രസിഡൻറ് കെ.കെ. അഫ്‌സൽ, ജനറൽ സെക്രട്ടറി എ.എം. സനൗഫൽ, സെക്രട്ടറി വി.പി. മൻസൂർ അലി, ദലിത്‌ ലീഗ്‌ ജില്ല പ്രസിഡൻറ് ശിവാനന്ദൻ പെരുവഴിപ്പുറത്ത്‌, ജനറൽ സെക്രട്ടറി കെ.എ. പുരുഷോത്തമൻ, വാടാനപ്പള്ളി പഞ്ചായത്ത്‌ മുൻ പ്രസിഡൻറ് രജനി കൃഷ്ണാനന്ദ്‌, എ.ഐ. മുഹമ്മദ്‌ സാബിർ, സി.വി. സുബ്രഹ്മണ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story