Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാസർകോ​െട്ട...

കാസർകോ​െട്ട തിരോധാനം: അന്വേഷണം ഏറ്റെടുത്തിട്ട്​ ഒരാണ്ട്​; ആരെയും കണ്ടെത്താനാവാതെ എൻ.​െഎ.എ

text_fields
bookmark_border
കൊച്ചി: കാസർകോട് ജില്ലയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ 23 പേരെക്കുറിച്ച അന്വേഷണം എൻ.െഎ.എ ഏറ്റെടുത്തിട്ട് ഇന്ന് ഒരാണ്ട്. എന്നാൽ, ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 2015 മാർച്ച് 31 മുതൽ 2016 ജൂൈല അഞ്ചുവരെയാണ് മുംബൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴി ഇവർ രാജ്യം വിട്ടത്. പൊലീസി​െൻറ അന്വേഷണത്തിൽ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് തെഹ്റാനിലേക്ക് തിരിച്ചതായാണ് വിവരം. പോയവരിൽ ചിലർ തിരിച്ചെത്തുമെന്ന് അറിയിച്ച തീയതി കഴിഞ്ഞിട്ടും കുടുംബക്കാരുമായി ബന്ധപ്പെടാത്തതിനെത്തുടർന്നാണ് െഎ.എസിൽ ചേർന്നതായ സംശയങ്ങൾ ഉയർന്നത്. ഇതോടെ കേസ് എൻ.െഎ.എ ഏറ്റെടുത്തു. ഒരു വർഷത്തിനിടെ കാണാതായവരിൽ അഞ്ചോളം പേർ കൊല്ലപ്പെട്ടതായി വിവരങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചെങ്കിലും ഇതും എൻ.െഎ.എക്ക് സ്ഥിരീകരിക്കാനായിട്ടില്ല. രാജ്യംവിട്ട സംഘത്തിന് നേതൃത്വം നൽകിയതായി സംശയിക്കുന്ന കാസര്‍കോട് തെക്കെ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദ് എന്ന റാഷിയിൽനിന്നും മറ്റ് ചിലരിൽനിന്നുമാണ് ആക്രമണത്തിൽ ഏതാനുംപേർ കൊല്ലപ്പെട്ടതായ വിവരങ്ങൾ പുറത്തുവന്നത്. റാഷിദ് അഫ്ഗാനിസ്താനിലെ െഎ.എസ് അധീനപ്രദേശമായ നങ്കർഹാറിലുണ്ടെന്നാണ് എൻ.െഎ.എ പറയുന്നത്. എന്നാൽ, മറ്റുള്ളവരെക്കുറിച്ച് ഒരു വിവരവും എൻ.െഎ.എക്ക് കണ്ടെത്താനായിട്ടില്ല. അബ്ദുൽ റാഷിദിന് പുറമെ ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ (29), കാസര്‍കോട് കാവുന്തല സ്വദേശി മുഹമ്മദ് സാജിദ് കുതിരുമ്മല്‍ (25), പടന്ന വടക്കേപുറം സ്വദേശി മുര്‍ഷിദ് മുഹമ്മദ് (24), തൃക്കരിപ്പൂര്‍ തട്ടഞ്ചേരി സ്വദേശി മര്‍വാന്‍ എന്ന മുഹമ്മദ് മര്‍വാന്‍ ബക്കര്‍ (24), പടന്ന സ്വദേശി ഹഫീസുദ്ദീന്‍ (24), തെക്കെ തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ് ഖാന്‍ (25), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വാല്‍ സ്വദേശി ഷംസിയ കുറിയ (25), ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ മജീദ് (26), തെക്കെ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് (27), പടന്ന സ്വദേശി ഡോ.ഇജാസ് (33), ഭാര്യ റഫീല (26), ഇജാസി​െൻറ സഹോദരന്‍ ഷിഹാസ് (25), ഭാര്യ അജ്മല (24), കുന്നത്ത് തൊടിക് ഷിബി (32), കുല്ലെകുട്ടിയ പാറയിൽ അഷ്ഫാഖ് (26), ബെസ്റ്റിൻ എന്ന യഹിയ (24), ഭാര്യ മെറിൻ എന്ന മറിയം (24), ബെക്സൺ എന്ന ഇൗസ (33), ഭാര്യ നിമിഷ എന്ന ഫാത്തിമ (27) എന്നിവരെയാണ് കാണാതായത്്. ഇവർക്കൊപ്പം ഇജാസിേൻറതടക്കം ചെറിയ കുട്ടികളും കാണാതായവരിലുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇവർക്കായി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഒരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് ഒടുവിൽ ഇൻറർപോൾ ഇവർക്കുവേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ െഎ.എസിൽ ചേർന്നതായി സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇൻറർപോളി​െൻറ നോട്ടീസ്. ഇന്ത്യയുമായി കരാറിലുള്ള ഏഷ്യൻ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുള്ള ഇവർ അപകടകാരികളാണെന്നും രക്ഷപ്പെടാൻ അനുവദിക്കരുതെന്നുമുള്ള സന്ദേശമാണ് നോട്ടീസിലുള്ളത്. മലയാളത്തിനുപുറമെ ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകൾ കൈകാര്യം ചെയ്യുന്ന ഇവർ സിറിയ, ഇറാഖ്, അഫ്ഗാനിസ്താനിലെ നങ്കർഹാർ, തോറാബോറ, കാബൂൾ എന്നിവിടങ്ങളിൽ എത്തിപ്പെടാമെന്നാണ് ഇൻറർപോളി​െൻറ മുന്നറിയിപ്പ്. ഇൗ നോട്ടീസ് പുറപ്പെടുവിച്ചിട്ട് മാസങ്ങളായിട്ടും ഒരു തെളിവും ലോകത്തെ ഒരു ഏജൻസിയിൽനിന്നും എൻ.െഎ.എക്ക് ലഭിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story