Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിസോർട്ടിൽ...

റിസോർട്ടിൽ ആടിതിമിർത്ത്​ എം.എൽ.എമാർ

text_fields
bookmark_border
ചെന്നൈ: ആറുമാസം മുമ്പ് കൂവത്തൂരായിരുന്നെങ്കിൽ ഇന്ന് പുതുച്ചേരിയിലാണ് അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ സുഖവാസം. അന്ന് കളംനിറഞ്ഞ് കളിച്ചത് ശശികല, ഇന്ന് അവരുടെ അഭാവത്തിൽ സഹോദര പുത്രൻ ടി.ടി.വി. ദിനകരൻ. പുതുച്ചേരിയിൽനിന്ന് 18 കിലോമീറ്റർ അകലെ ചിന്നവീരം പട്ടണത്തിലെ വിൻറ് ഫ്ലവർ റിസോർട്ടിലാണ് എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്. വോളിബാൾ കളിച്ചും ഉൗഞ്ഞാലാടിയും കടൽകാറ്റ് കൊണ്ടും കഴിയുകയാണവർ. രണ്ട് ദിവസത്തെ ഒഴിവുവേള ആസ്വദിക്കുകയാണെന്നാണ് എം.എൽ.എമാരുടെ വാദം. തങ്ങളെ സ്വാധീനിക്കാൻ പന്നീർസെൽവത്തിനോ എടപ്പാടി വിഭാഗത്തിനോ കഴിയില്ല. എം.എൽ.എമാരുടെ കൂറുമാറ്റം ഒഴിവാക്കാനാണ് റിസോർട്ടിലേക്കു മാറ്റിയതെന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും അവർ പറയുന്നു. 'വോട്ടർമാരോട് ബഹുമാനമില്ലാത്തതുകൊണ്ടല്ല ഇവിടെ താമസിക്കുന്നത്. ചർച്ചകൾക്കായി ദിനകരൻ അടുത്ത ദിവസം എത്തും. അതുവരെ തങ്ങുകയാണ്' ഫോണിൽ ബന്ധെപ്പട്ടപ്പോൾ തങ്കത്തമിഴ് സെൽവൻ എം.എൽ.എ പ്രതികരിച്ചു. അതേസമയം, റിസോർട്ടിൽനിന്ന് എം.എൽ.എമാരെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ നീക്കമുണ്ടത്രെ. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് റിസോർട്ട് പരിസരത്തെ സുരക്ഷ ശക്തമാക്കി. പുതുച്ചേരി സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് രഞ്ജൻ റിസോർട്ട് പരിശോധിച്ചു. എം.എൽ.എമാെര വശത്താക്കാൻ റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്നെന്ന വിവരത്തെത്തുടർന്നാണിത്. ഇതിനിടെ നാലു മന്ത്രിമാരെയും പളനിസാമിക്കൊപ്പം നിൽക്കുന്ന 15 ജില്ലാ െസക്രട്ടറിമാരെയും ദിനകരൻ പുറത്താക്കി. അഹമ്മദ് ഷാ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story