Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:31 PM IST Updated On
date_range 23 Aug 2017 1:31 PM ISTറോഡെന്ന് പറയരുത് പ്ലീസ്; ഇത് ചളിക്കുണ്ടാണ്
text_fieldsbookmark_border
അന്തിക്കാട്: കാരമുക്ക്- അഞ്ചങ്ങാടി റോഡ് തകർന്ന് ചളിക്കുണ്ടായതോടെ വാഹനയാത്ര ദുഷ്കരം. ഏറെ നാളായി തകർന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. വലിയ കുഴികൾ രൂപപ്പെട്ടതോടെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇതോടെ അപകടങ്ങളും വർധിച്ചു. ജില്ല പഞ്ചായത്തിെൻറ അധീനതയിലുള്ളതാണ് റോഡ്. റോഡ് നന്നാക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊള്ളാത്തതിൽ നാട്ടുകാർ പ്രതിക്ഷേധത്തിലാണ്. ജില്ല പഞ്ചായത്ത് നടപടി കൈക്കൊള്ളണമെന്ന് അന്തിക്കാട് ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡൻറ് ടി.ആർ. പുഷ്പാംഗദൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story