Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനവാസ മേഖലയിൽ മൊബൈല്‍...

ജനവാസ മേഖലയിൽ മൊബൈല്‍ ടവർ സ്ഥാപിക്കുന്നതിൽ പ്രതിഷേധം

text_fields
bookmark_border
മാള: ജനവാസ മേഖലയിൽ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. പൊയ്യ ഗ്രാമപഞ്ചായത്തിലെ മാളപള്ളിപ്പുറം പ്രദേശത്തെ പടിഞ്ഞാറന്‍മുറിയിലാണ് സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. സ്വകാര്യ ഭൂമിയില്‍ റോഡിനോട് ചേര്‍ന്നാണ് ടവര്‍ സ്ഥാപിക്കാൻ അനുമതിക്കായി പൊയ്യ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ഇതിനെതിരെ പരിസരവാസികള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മാള പ്രതികരണവേദി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സലാം ചൊവ്വര അധ്യക്ഷത വഹിച്ചു. സി.എ. സജീവന്‍, അര്‍ഷാദ് കടവില്‍, വി.എസ്. നിസാര്‍, കെ.കെ. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂനിറ്റ് രൂപവത്കരിച്ചു മാള: അന്നമനട ചാരുപടി പ്രദേശത്ത് എ.ഐ.വൈ.എഫ് യൂനിറ്റ് രൂപവത്കരിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി ടി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ പ്രേംദാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പ്രണവ് ഷാജി(പ്രസി.), ആഷിഖ് ഷാജി(സെക്ര.), അലക്സ് തോമസ്(ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story