Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപനവും...

അധ്യാപനവും പൊതുപ്രവര്‍ത്തനവും നിയോഗമായി കണ്ട ശിവരാമ മേനോന്‍ ഇനി ഓർമ

text_fields
bookmark_border
കൊടകര: അധ്യാപനവും പൊതുപ്രവര്‍ത്തനവും ജീവിതനിയോഗമായി കണ്ട് അരനൂറ്റാണ്ടോളം മറ്റത്തൂരി​െൻറ സാമൂഹിക സാംസ്‌കാരിക രാഷ്്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ചെമ്പുച്ചിറ വാഴപ്പിള്ളി വീട്ടില്‍ വി. ശിവരാമ മേനോന്‍ ഇനി ഓർമ. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ്, വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് പ്രസിഡൻറ്, സി.പി.എം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തി​െൻറ രണ്ടാമത്തെ പ്രസിഡൻറായിരുന്നു. 27-ാം വയസ്സിലാണ് അദ്ദേഹം പ്രസിഡൻറായത്. പഞ്ചായത്ത് പ്രസിഡൻറായിരിേക്ക ടി.ടി.സി പഠനം പൂര്‍ത്തിയാക്കി മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ അധ്യാപകനായി പ്രവേശിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആര്‍. ശങ്കറി​െൻറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ തുടര്‍ന്ന് 64 ജൂണില്‍ പ്രസിഡൻറ് സ്ഥാനവും വാര്‍ഡംഗത്വവും രാജിവെച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ പൗരമുന്നണിയുടെ ബാനറിലാണ് 1963ല്‍ നൂലുവള്ളി വാര്‍ഡില്‍നിന്ന് ജനവിധി തേടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ശാരീരിക അവശതമൂലം കുറച്ചുകാലമായി പൊതുപ്രവര്‍ത്തനരംഗത്തുനിന്ന് വിട്ട് വിശ്രമജീവിതത്തിലായിരുന്നു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് , മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍, സി.പി.എം കൊടകര ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അദ്ദേഹത്തി​െൻറ വസതിയിലെത്തി അേന്ത്യാപചാരമര്‍പ്പിച്ചു. നാട്ടുപൂക്കളുമായി കോടാലി സ്‌കൂളില്‍ ചിങ്ങപ്പൂത്താലം കോടാലി: നാട്ടുവഴികളിലും തോട്ടിറമ്പിലും പൂത്തുനിറഞ്ഞ നാട്ടുപൂക്കളിറുത്ത് കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ തീര്‍ത്ത ചിങ്ങപ്പൂത്താലം വര്‍ണാഭമായി. ഓണത്തിനെ വരവേല്‍ക്കാനൊരുങ്ങുന്ന കുട്ടികള്‍ക്ക് നാട്ടുപൂക്കളെ പരിചയപ്പെടുത്തുന്നതിനായാണ് വേറിട്ട രീതിയില്‍ പൂത്താലം ഒരുക്കിയത്. ദശപുഷ്പങ്ങള്‍ക്കുപുറമെ കല്യാണസൗഗന്ധികം, ഗന്ധരാജന്‍, കൃഷ്ണകിരീടം, കമ്മല്‍പൂ, നവീലകോളാമ്പി, സുന്ദരിപ്പൂവ് തുടങ്ങിയ 52 ഇനം പൂക്കളാണ് ചിങ്ങപ്പൂത്താലത്തില്‍ നിരന്നത്. നാട്ടുപൂക്കളെ നേരില്‍ കണ്ട് പരിചയപ്പെടാന്‍ ചിങ്ങപ്പൂത്താലം സഹായകമായി. പ്രധാനാധ്യാപകന്‍ ജോസ് മാത്യു, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരും ചിങ്ങപ്പൂത്താലമൊരുക്കാന്‍ കുട്ടികളെ സഹായിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story