Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:32 PM IST Updated On
date_range 21 Aug 2017 1:32 PM ISTതിരുമുടിക്കുന്നില്‍ ചുഴലിക്കാറ്റ്; 10 വീടുകള്‍ തകര്‍ന്നു
text_fieldsbookmark_border
ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ തിരുമുടിക്കുന്നില്‍ മഴക്കൊപ്പം വീശിയ ചുഴലിക്കാറ്റില്‍ വന്‍ നാശം. മരങ്ങള്‍ വീണ് 10ഓളം വീടുകള്‍ തകര്‍ന്നു. കൃഷിനാശവും വാഹനങ്ങളുടെ മുകളിലേക്ക് മരം വീണ് വസ്തുക്കളുടെ നാശവും ഉണ്ടായി. നിരവധി വൈദ്യുതി തൂണുകള്‍ നിലംപതിച്ചു. ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി നിലക്കുകയും ചെയ്തു. ആർക്കും പരിക്കില്ല. തിരുമുടിക്കുന്ന് പ്രദേശത്തെ പള്ളിക്ക് കിഴക്കുവശത്തെ കുന്നുപ്രദേശത്താണ് കൂടുതല്‍ നാശമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഞായറാഴ്ച രാവിലെയും മഴയും കാറ്റുമുണ്ടായി. ഉച്ചയോടെ കാറ്റ് ശക്തമാവുകയും ചുഴലിക്കാറ്റായി മാറുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അഞ്ച് മിനിറ്റോളം വീശിയ ചുഴലിക്കാറ്റാണ് നാശം വിതച്ചത്. വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കട പുഴകിയും ഒടിഞ്ഞും പതിക്കുകയായിരുന്നു. തെങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയ വലിയ മരങ്ങളാണ് വീണത്. ജാതി, റബര്‍, വാഴ എന്നിവയും കൂട്ടത്തോടെ നിലംപൊത്തി. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത കാറുകളുടെയും ബൈക്കുകളുടെയും മുകളിലും മരങ്ങള്‍ വീണു. പ്ലാക്ക ജോയി, പോസ്റ്റ് മാന്‍ ഗംഗാധരന്‍, മാളിയേക്കല്‍ ജോസ്, മാളിയേക്കല്‍ ബാബു, അയ്യിലാംപാറ അന്തോണി, പെരേപ്പാടന്‍ തോമസ്, പെരേപ്പാടന്‍ ജോയി തുടങ്ങിയവരുടെ വീടുകളാണ് തകര്‍ന്നത്. കൂടാതെ ഒറ്റക്ക് താമസിക്കുന്ന രണ്ട് വയോധികരുടെ വീടും മരം വീണ് തകര്‍ന്നു. മഞ്ഞളി ജോയിയുടെ 100ഓളം റബര്‍ മരങ്ങള്‍ നശിച്ചു. 200ഓളം ജാതി മരങ്ങളും 500ഓളം വാഴകൾ കാറ്റത്ത് ഒടിഞ്ഞുവീണും നശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഉച്ചയോടെ ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ വെട്ടിനീക്കി. വൈദ്യുതി തൂണുകളും പൊട്ടിവീണ കമ്പികളും നീക്കി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ വൈകിട്ടായതോടെയാണ് ഗതാഗതം ഏറക്കുറെ പുനഃസ്ഥാപിച്ചത്. എന്നാല്‍, നിരവധി തൂണുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. വിവരമറിഞ്ഞ് ബി.ഡി. ദേവസി എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം കെ.ആര്‍. സുമേഷ്, വാര്‍ഡ് അംഗം ഡെയ്‌സി ഡേവീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി . 'ഭൂരഹിതര്‍ക്കായി സമരപരിപാടികൾ സംഘടിപ്പിക്കും' ചാലക്കുടി: ഭൂരഹിതരായ പട്ടിക വിഭാഗങ്ങൾ ഉൾെപ്പടെയുള്ളവർക്ക് ജീവിക്കുന്നതിനും കൃഷി ചെയ്യുന്നതിനുമായി ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രക്ഷോഭം നടത്താൻ കേരള പുലയർ മഹാസഭ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. പാട്ടക്കാലാവധി കഴിഞ്ഞതും സമ്പന്നർ ഉൾെപ്പടെയുള്ള കുത്തകകൾ അനധികൃതമായി ൈകയടക്കിെവച്ചിരിക്കുന്നതുമായ ലക്ഷക്കണക്കിന് ഭൂമി നിലവിലുള്ളപ്പോൾ അടിസ്ഥാന വിഭാഗത്തിൽപ്പെട്ടവർ മൃതദേഹം മറവുചെയ്യാൻ കൂര പൊളിച്ചുമാറ്റേണ്ട ഗതികേടിലാണ് കേരളമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത്തരം ഭൂമി പാവപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിന് രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ടി.വി. ബാബു യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കിങ് പ്രസിഡൻറ് വി.സി. ശിവരാജൻ, ട്രഷറർ ഡോ. പി.പി. വാവ, സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പൻ, വൈസ് പ്രസിഡൻറ് കെ. ബിന്ദു, അസി. സെക്രട്ടറി പി.കെ. സുബ്രൻ, എം.വി. ഗംഗാധരൻ, സി.എ. ശിവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story