Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:29 PM IST Updated On
date_range 21 Aug 2017 1:29 PM ISTവാട്ടർ അതോറിറ്റിയുടെ കൊള്ളയടി; ജലവിതരണം കോർപറേഷൻ ഏറ്റെടുക്കുന്നു
text_fieldsbookmark_border
തൃശൂര്‍: കൊട്ടക്കണക്ക് നിരത്തി കോർപറേഷനെയും ജനങ്ങളെയും കൊള്ളയടിക്കുന്ന വാട്ടർ അതോറിറ്റിയുടെ നടപടിക്ക് കോർപറേഷൻ വിലങ്ങിടുന്നു. ജലവിതരണം ഏറ്റെടുക്കുന്നതായി കോർപറേഷൻ വാട്ടർ അതോറിറ്റിയെ അറിയിച്ചു. ജലവിതരണത്തിന് കോർപറേഷൻ കോടികളാണ് െചലവിടുന്നത്. സംസ്ഥാനത്ത് ജല വിതരണത്തിനും വൈദ്യുതി വിതരണത്തിനും ഏക അധികാരമുള്ള തദ്ദേശ സ്ഥാപനം കൂടിയായ തൃശൂർ കോർപറേഷൻ വാട്ടർ അതോറിറ്റിയുടെ കൊള്ളയിൽ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് കടുത്ത നടപടിക്കൊരുങ്ങുന്നത്. 1959ൽ സർക്കാറും നഗരസഭയും തുല്യ െചലവിലാണ് തൃശൂരിലെ ജലവിതരണ പദ്ധതിയുണ്ടാക്കിയത്. പീച്ചി ഡാമിൽനിന്ന് നഗരത്തിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചായിരുന്നു വിതരണം. 1962ൽ ഇത് നഗരസഭക്ക് പൂർണമായി കൈമാറിയെങ്കിലും 1989ൽ തൃശൂർ ഉൾപ്പെടെ പത്ത് നഗരസഭകളുടെ ജലവിതരണാവകാശം സർക്കാർ ഏറ്റെടുത്തു. പിന്നീട് 1993ൽ ഇത് നഗരസഭക്കുതന്നെ വ്യവസ്ഥകളോടെ കൈമാറി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ സാന്നിധ്യത്തിൽ ഗുരുവായൂർ ശ്രീവത്സം െഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വെള്ളത്തിന് അതത് കാലത്ത് വാട്ടർ അതോറിറ്റി നിശ്ചയിക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞ നിരക്ക് ഈടാക്കരുതെന്നായിരുന്നു പ്രധാന വ്യവസ്ഥ. ഈ നിരക്കിനെച്ചൊല്ലിയാണ് ഇപ്പോൾ കൗൺസിലിൽ തർക്കം നടക്കുന്നത്. പീച്ചിയിൽനിന്ന് കോർപറേഷൻ പരിധിക്ക് 50 എം.എൽ.ഡി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റിയുടെ കണക്ക്. ഇതിൽ 20 എം.എൽ.ഡിയും 32 വാർഡുകൾ മാത്രം ഉൾപ്പെടുന്ന പഴയ നഗരസഭാ പ്രദേശത്താണ്. എന്നാൽ, 19 എം.എൽ.ഡി വെള്ളമാണ് പഴയ നഗരസഭാ പ്രദേശത്ത് വിതരണം ചെയ്യുന്നതെന്ന് കോർപറേഷൻ കണക്കെന്നിരിേക്ക 20 എം.എൽ.ഡിയുടെ വിതരണ തുക വാട്ടർ അതോറിറ്റി ഈടാക്കുന്നുമുണ്ട്. ജലവിതരണത്തിൽ വാട്ടർ അതോറിറ്റിക്ക് കോർപറേഷൻ 2014 മുതൽ നൽകുന്നത് 34.20 ലക്ഷമാണ്. 12 ലക്ഷേമ ഇതിൽ വരുമാനമുള്ളൂവെന്നിരിക്കെയാണ് 34.20 ലക്ഷം വാട്ടർ അതോറിറ്റിക്ക് നൽകുന്നത്. വരുമാനത്തേക്കാൾ നാലിരട്ടിയിലധികം െചലവ്. ഇക്കഴിഞ്ഞ േമയ് വരെയായി 12.65 കോടി കുടിശ്ശികയാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കത്തിലാണ് കോർപറേഷൻ. കോർപറേഷനെ ഏൽപിച്ച ജലവിതരണത്തിൽ അനാവശ്യ നിബന്ധനകൾക്ക് അവസരമൊരുക്കിയതാണ് വൻ തുകയുടെ ഭാരത്തിന് കാരണമെന്ന് പറയുന്നു. ഈ സാഹചര്യത്തിലാണ് ജലവിതരണം പൂർണമായും കോർപറേഷൻ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് കോർപറേഷൻ വാട്ടർ അതോറിറ്റി എം.ഡിക്ക് നൽകിയ കത്തിൽ കഴിഞ്ഞ ദിവസം അതോറിറ്റി അധികൃതരുമായി ചർച്ച നടന്നു. 23ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച െചയ്യുമെന്ന് ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story