Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:35 PM IST Updated On
date_range 20 Aug 2017 1:35 PM ISTഉത്സവങ്ങളുടെ നാട്ടിൽ വേറിട്ട അനുഭവമായി തേനുത്സവം
text_fieldsbookmark_border
തൃശൂർ: ഉത്സവങ്ങളുടെ നാട്ടിൽ വേറിട്ട അനുഭവമായി മധുരം കിനിയുന്ന തേനുത്സവം. മരുന്നായും ഉൗർജദായകമായ ടോണിക്കായുമൊക്കെ ഉപയോഗിക്കാവുന്ന തേനിെൻറ ഗുണവൈശിഷ്ട്യങ്ങൾ മനസ്സിലാക്കാനും ഉൽപാദനത്തിെൻറ വിവിധ വശങ്ങൾ പരിചയപ്പെടാനും അവസരമൊരുക്കുന്ന തേനുത്സവത്തിൽ കൂർഗ് ഹണി, സൺഫ്ലവർ ഹണി, മാതളം തേൻ, കാന്താരി തേൻ, റോയൽ ജെല്ലി തുടങ്ങി തേനിെൻറ വൈവിധ്യമാർന്ന ഉൽപന്നങ്ങളെയൊക്കെ എത്തിയിട്ടുണ്ട്. കൃഷി വകുപ്പും ഹോർട്ടികോർപ്പും ആത്മയും ചേർന്നാണ് തൃശൂർ ടൗൺഹാളിൽ ലോക തേനീച്ച ദിനത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സംസ്ഥാനതല തേനുത്സവം സംഘടിപ്പിക്കുന്നത്. പരമ്പരാഗതമായ കാട്ടറിവുകൾക്കൊപ്പം ശാസ്ത്രീയ പരിശീലനം നേടി ആദിവാസികൾ വനേമഖലയിൽ നിന്ന് ശേഖരിക്കുന്ന തേനും നാട്ടിൽ കർഷകർ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന തേനുമൊക്കെ പരിശുദ്ധി ഉറപ്പാക്കി തേനുത്സവത്തിൽ നിന്ന് വാങ്ങാം. സംസ്ഥാനത്ത് തേനുൽപാദന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളും, സ്വകാര്യ കർഷകരുമൊക്കെ ഉത്സവത്തിൽ സ്റ്റാൾ തുറന്നിട്ടുണ്ട്്. നാടിറങ്ങുന്ന കാട്ടാനകളെ തുരത്താനുള്ള തേനീച്ച വേലിയുടെ മാതൃകയുമാണ് ആത്മ തൃശൂർ തേനുത്സവത്തിന് എത്തിയിരിക്കുന്നത്. തേനീച്ച വളർത്തലിനുള്ള ഉപകരണങ്ങളും, ഉൽപന്നങ്ങളുമൊക്കെ കാർഷിക സർവകലാശാലയുടെ സ്റ്റാളിൽ പ്രദർശനത്തിലുണ്ട്. അേഗ്രാ ഇൻഡസ്ട്രീസ് കോർപറേഷെൻറ സ്റ്റാളിൽ തേൻ പാക്കറ്റിലാക്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന ഹണി പാക്കിങ് ഡ്രം പരിചയപ്പെടാം. പൂർണമായും സ്റ്റീലിൽ നിർമിച്ച ഉപകരണത്തിന് 1.60 ലക്ഷം രൂപയാണ് വില. ഹണി എക്സ്ട്രാക്ടർ, ഹണി ഫില്ലിങ് ഡ്രം എന്നിവയും ഇവിടെ കർഷകർക്ക് പരിചയപ്പെടാനായി എത്തിച്ചിട്ടുണ്ട്. ഹണി എക്്സ്ട്രാക്ടർക്ക് 4000 മുതൽ 5000 വരെയാണ് വില. ഹോർട്ടി കോർപ്പിന് കീഴിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന തേനീച്ച വളർത്തൽ പരിശീലനകേന്ദ്രത്തിെൻറ സ്റ്റാളും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് പുതിയ അറിവുകൾ പകർന്ന് നൽകുന്നതാണ്. വനംവകുപ്പിെൻറ വാഴച്ചാൽ വനശ്രീ, ഹൈറേഞ്ച് ബീ കീപ്പിങ് യൂനിറ്റ്, സെൻറർ ഫോർ യൂത്ത് െഡവലപ്പ്മെൻറ് വയനാട്, തൃശൂർ ബീ കീപ്പിങ് ക്ലസ്റ്റർ എന്നിവക്കൊപ്പെം സർക്കാർ പദ്ധതികെള പരിചയപ്പെടുത്തുന്ന ലഘുേലഖകളും പുസ്തകങ്ങളുമായി ഫാം ഇൻഫർമേഷൻ ബ്യൂറോയും പ്രദർശനത്തിലുണ്ട്്. തേനീച്ച വളർത്തലിലെ നൂതന പ്രവണതകൾ മനസ്സിലാക്കാനും, അനുഭവങ്ങൾ പങ്കുവെക്കാനും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ തേനുത്സവത്തിന് എത്തിയിട്ടുണ്ട്. തേനുത്സവം മന്ത്രി എ. സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story