Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:33 PM IST Updated On
date_range 20 Aug 2017 1:33 PM ISTവർഗീയതക്കെതിരെ മാനവീയ സംഗമം
text_fieldsbookmark_border
പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.കെ. സുശീലൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ദിലീപ് കുമാർ, സി.സി .ശിവാനന്ദൻ വി.കെ. പ്രദീപ്, കെ.എൻ. വേണുഗോപാൽ, എം.കെ. ചന്ദ്രൻ, ആേൻറാ തൊറയൻ, മിനി ജോസ്, സുജിൻ വൈലോപ്പിള്ളി, സിജോ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ സ്വരൂപിച്ച തുക ഉപയോഗിച്ച് മുച്ചക്ര വാഹനം നൽകി വാടാനപ്പള്ളി: തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ 'ഒരു രൂപക്ക് ഒരു ജീവിതം' പദ്ധതിയിലൂടെ വിദ്യാർഥികളിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് വലപ്പാട് ബീച്ച് സ്വദേശി ബോബന് മുച്ചക്ര സൈക്കിൾ വാങ്ങി നൽകി. വളൻറിയർമാരായ പി.എ.മുതാംസ്, കെ.റഹ്മത്ത്, മഞ്ജിമ മനു, ശ്രേയ സുരേഷ്, മിഥുന മൈത്രിൻ, അശ്വതി സി.എ, സ്നേഹ വി.എച്ച്, അമൽ ടി.എ, ആഷിഷ് കെ.ജെ, ശിവപ്രിയ, നെഹല കെ.എസ്, മഞ്ജിമ പ്രകാശൻ, ഡിക്സൺ.പി.ജെ, അമൽ അശോകൻ, മുഹമ്മദ് ബിലാൽ കെ.എച്ച് എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി മുച്ചക്ര വാഹനം കൈമാറി. സ്കൂൾ മാനേജർ കെ.വി.സന്ദാനദൻ 5000 രൂപയും തൃത്തല്ലർ സഹജാരി സെൻററും പ്രവാസി കൂട്ടായ്മയും ചേർന്ന് ഓണ കോടിയും ഓണക്കിറ്റും നല്കി. സ്കൂൾ മാനേജർ കെ.വി സദാനന്ദൻ , പ്രിൻസിപ്പൽ വി.എ ബാബു, പ്രധാന അധ്യാപകൻ കെ.ജെ സുനിൽ, പി.ടി.എ പ്രസിഡൻറ് ജുബുമോൻ വാടാനപ്പള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story