Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ഒാണച്ചിരി ഒാർമച്ചിരി'

'ഒാണച്ചിരി ഒാർമച്ചിരി'

text_fields
bookmark_border
കുന്നംകുളം: വേൾഡ് മലയാളി ഫെഡറേഷ​െൻറ ഒാണം പരിപാടി സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കുന്നംകുളം കാഴ്ചവൈകല്യമുള്ള വിദ്യാർഥികളുടെ സർക്കാർ വിദ്യാലയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കുട്ടികൾക്ക് ഒാണപ്പുടവ, പഠനോപകരണങ്ങൾ എന്നിവയും ഒാണസദ്യയും നൽകും. വാർത്തസമ്മേളനത്തിൽ േജായൻറ് കോഒാഡിനേറ്റർ ഷൗക്കത്ത് പറമ്പി, സീന ഷാനവാസ്, നൗഷാദ് ആലുവ, സിന്ധു സജീവ്, ബദറുദ്ദീൻ കരിപ്പോട്ടയിൽ എന്നിവർ പെങ്കടുത്തു. സ്വാതന്ത്ര്യദിനം കുന്നംകുളം: ഡി.വൈ.എഫ്.െഎ കുന്നംകുളത്ത് സംഘടിപ്പിച്ച യുവജന പ്രതിരോധം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ബി. പ്രവീൺ അധ്യക്ഷത വഹിച്ചു. പി.എസ്. ഷാനു, ബി.കെ. ഹരിനാരായണൻ, അനുമോൾ, ടി.എ. ഫൈസൽ, എൻ.എ. ഷനോഫ്, ബാബു എം. പാലിശ്ശേരി, എം.എൻ. സത്യൻ എന്നിവർ സംസാരിച്ചു. കടവല്ലൂർ: കടവല്ലൂർ ഗവ. ജി.എച്ച്.എസ്.എസിൽ പി.ടി.എ പ്രസിഡൻറ് കെ.എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആരിഫ, പ്രധാനാധ്യാപകൻ പി. സതീശൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്കൂളിലെ ജൈവവൈവിധ്യ പാർക്കി​െൻറ ഉദ്ഘാടനവും നടന്നു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിവിധയിനം ഒൗഷധച്ചെടികൾ നട്ടു. മനോഹിത്, ജയറാം, സന്തോഷ് എന്നിവർ സംസാരിച്ചു. കടവല്ലൂർ നടുമുറി അൽ ഹയാത്ത് ഇംഗ്ലീഷ് സ്കൂളിൽ ഒ.എസ്.എഫി​െൻറ നേതൃത്വത്തിൽ ഡോക്യുമ​െൻററി പ്രദർശനവും ക്വിസ് മത്സരവും നടന്നു. ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനം നൽകി. പെരുമ്പിലാവ് അൻസാർ സ്കൂളിൽ പ്രിൻസിപ്പൽ സി. മുഹമ്മദ് റഷീദ് പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story