Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോൺ ഡാനിയേൽ സമരം...

ജോൺ ഡാനിയേൽ സമരം അവസാനിപ്പിച്ചു

text_fields
bookmark_border
തൃശൂർ: പഴയ മുനിസിപ്പൽ പരിധിയിലെ ഗാർഹിക ഉപഭോക്താക്കളുടെ വെള്ളക്കരം കൂട്ടിയ കോർപറേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ കൗൺസിൽ ഹാളിനകത്ത് കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം അവസാനിപ്പിച്ചു. ഫ്ലാറ്റ് നിവാസികളെ ഗാർഹിക ഉപഭോക്താക്കളായി പരിഗണിക്കാനും, ശാസ്ത്രീയവും വ്യക്തവുമായ മാനദണ്ഡം രൂപപ്പെടുന്നതു വരെ ഗാർഹിക ഉപഭോക്താക്കൾ പഴയ വെള്ളക്കരം നൽകിയാൽ മതിയെന്ന് മേയർ ഉറപ്പ് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് സമരം നിർത്തിയത്. 1993ൽ പഴയ മുനിസിപ്പാലിറ്റിക്ക് വിട്ടുകിട്ടിയ കുടിവെള്ള വിതരണ പദ്ധതി അതേപടി നടപ്പാക്കിയാൽ ഇപ്പോഴത്തെ നിരക്കിനേക്കാൾ വീണ്ടും നിരക്ക് കറയുന്നതാണ്. ഈ വിഷയവും ചർച്ച ചെയ്യാമെന്ന് തീരുമാനമായി മേയർ അജിതാ ജയരാജൻ, െഡപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, മുൻ എം.എൽ.എ പി.എ. മാധവൻ, പ്രതിപക്ഷ കക്ഷി നേതാവ് എം.കെ മുകുന്ദൻ തുടങ്ങിയവർ നടത്തിയ ചർച്ചയിലാണ് വിഷയം പരിഹരിച്ചതെന്ന് ജോൺ ഡാനിയേൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story