Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 1:33 PM IST Updated On
date_range 14 Aug 2017 1:33 PM IST'വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന് ശാപമോക്ഷം
text_fieldsbookmark_border
തൃശൂർ: മാവോവാദികളും നക്സലൈറ്റുകളുമടക്കമുള്ള കമ്യൂണിസ്റ്റുകെള മാർക്സിസത്തിെൻറ ബാലപാഠങ്ങൾ പഠിപ്പിച്ച എം.പി. പരമേശ്വരെൻറ 'വൈരുദ്ധ്യാത്മക ഭൗതിക വാദം' ഒരു വ്യാഴവട്ടത്തിന് ശേഷം ശാപമോക്ഷം. നാലാം ലോക വാദം വിവാദമായപ്പോൾ അതിെൻറ ഉപജ്ഞാതാവായ എം.പി. പരമേശ്വരൻ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ അദ്ദേഹം രചിച്ച മാർക്സിസത്തെക്കുറിച്ച് മലയാളത്തിലുള്ള ഇൗ ഏക ആധികാരിക ഗ്രന്ഥത്തെയും പാർട്ടി പുറത്താക്കി പടിയടച്ചു. പ്രസാധകരായ ചിന്ത പബ്ലിഷേഴ്സ് പുസ്തകം അച്ചടിക്കുന്നത് നിർത്തിവെച്ച ഇൗ പുസ്തകം സി.പി.എമ്മിനകത്ത് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടുകൊണ്ട് എം.പിയുടെ അവതാരികയോടെ തൃശൂരിലെ ഗയ പുത്തകച്ചാല പുനഃപ്രസാധനം ചെയ്യുന്നു. പ്രതിവർഷം ആയിരവും ആയിരത്തി അഞ്ഞൂറും കോപ്പികൾ അച്ചടിച്ചിരുന്ന പുസ്തകം ഇറങ്ങാതായതോടെ സി.പി.എം പഠനക്ലാസുകൾ പ്രതിസന്ധിയിലായിരുന്നു. അത് മറികടന്നത് പുസ്തകത്തിെൻറ ഫോട്ടോസ്റ്റാറ്റ് നൽകിയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്ന ഒരു പുസ്തകം മലയാളത്തിൽ വേറെ ഇറങ്ങിയിട്ടില്ലെന്നതാണ് ഇതിന് കാരണം. പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ പഴയ നേതാക്കൾ പോലും ആവശ്യമുന്നയിച്ചെങ്കിലും എത്ര വലിയവനാണെങ്കിലും പുറത്താക്കിയ ആളിെൻറ പുസ്തകം പ്രസിദ്ധീകരിക്കേണ്ട എന്നതായിരുന്നു നേതൃത്വത്തിെൻറ തീരുമാനം. പ്രസിദ്ധീകരണത്തിെൻറ 55 വർഷം പിന്നിടുന്ന വേളയിൽ പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്ന ഗയ പുത്തകച്ചാല തൃശൂർ സെൻറ് തോമസ് കോളജിലെ എസ്.എഫ്.ഐക്കാരനും മാഗസിൻ എഡിറ്ററുമായിരുന്ന സുഷിത്ത് നടത്തുന്നതാണ് എന്ന കൗതുകം കൂടിയുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തൃശൂർ സാഹിത്യ അക്കാദമി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ പുതിയ പതിപ്പിെൻറ പ്രകാശനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story