Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഡ് അംഗത്തെ...

വാർഡ് അംഗത്തെ മർദിച്ചതിൽ ഭരണസമിതി പ്രതിഷേധം

text_fields
bookmark_border
വടക്കേക്കാട്: ഏഴാം വാർഡ് അംഗം മാക്കാലിക്കൽ ശ്രീധരന് (41) നേരെയുണ്ടായ ൈകയേറ്റത്തിൽ വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ പഞ്ചായത്തിലേക്ക് വരുമ്പോൾ ഗേറ്റിൽ വെച്ചാണ് ഞമനേങ്ങാട് തയ്യിൽ സുരേഷാണ് (45) ശ്രീധരനെ മർദ്ദിച്ചത്. ഈ സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന വാർഡ് അംഗം ജോൺസൺ ഓടിയെത്തി പിടിച്ചു മാറ്റിയതോടെ ഇയാൾ ഭീഷണി മുഴക്കി സ്ഥലം വിട്ടു. ചെവിക്ക് പരിക്കേറ്റ ശ്രീധരനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർ ന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോണി​െൻറ പരാതിയിൽ വടക്കേക്കാട് പൊലീസ് ചൊവ്വാഴ്ച രാത്രി സുരേഷിനെ അറസ്റ്റ് ചെയ്തു. ഞമനേങ്ങാട് സ​െൻററിലെ പഴയ കെട്ടിടത്തിൽ സി.പി.ഐ പ്രവർത്തകനായ സുരേഷ് നടത്തിയിരുന്ന ചായക്കട ഒഴിവാക്കുന്നതിൽ കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ ശ്രീധരൻ പഞ്ചായത്തിൽ സ്ഥലമുടമക്ക് അനുകൂല നിലപാടെടുെത്തന്ന ധാരണയാണ് സുരേഷിനെ പ്രകോപിപ്പിച്ചത്. ൈകയേറ്റം നടന്നത് ഗേറ്റിന് പുറത്തായതു കൊണ്ട് സെക്രട്ടറി ഔദ്യോഗികമായി പൊലീസിൽ പരാതിപ്പെട്ടത് ഉചിതമായ നടപടിയല്ലെന്നും പ്രതിഷേധിക്കാനായി ഭരണസമിതി വിളിച്ചു കൂട്ടിയത് തെറ്റായ കീഴ്വഴക്കമാണെന്നും ഭരണ സമിതിയോഗത്തിൽ സി.പി.എമ്മുകാരായ ജോൺസണും ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. പഞ്ചായത്ത് മുൻ പ്രസിഡൻറ് ഫസലുൽ അലിയെ കല്യാണമണ്ഡപത്തിൽ വെച്ച് ആക്രമിച്ചപ്പോൾ ഭരണ സമിതി പ്രതിഷേധിക്കാതിരുന്നതും ബാലകൃഷ്ണൻ ഓർമിപ്പിച്ചു. വ്യക്തിവിരോധത്തിലുണ്ടായ മർദനത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചതായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.പി.എമ്മിലെ അശ്റഫ് പാവൂരയിൽ കുറ്റപ്പെടുത്തി. സി.പി.ഐയിലെ ഏക അംഗം സിന്ധു മനോജ് ഭരണസമിതിയുടെ പ്രതിഷേധത്തിൽ സർവാത്മനാ പങ്കുചേരുന്നതായും പാർട്ടി പ്രവർത്തകനാണെന്നത് തെറ്റിന് ന്യായീകരണമല്ലെന്നും വ്യക്തമാക്കി. ശ്രീധരൻ ഐ ഗ്രൂപ്പുകാരനാണെങ്കിലും വൈരം മറന്ന് പ്രസിഡൻറ് മറിയു മുസ്തഫ ഉൾപ്പെടെയുള്ള എ ഗ്രൂപ്പുകാർ ഒരേ സ്വരത്തിലാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. വാർഡ് അംഗത്തിന് നേരെയുണ്ടായ ആക്രമണത്തെ തദ്ദേശ ഭരണ സ്ഥാപനത്തോടുള്ള അതിക്രമമായി കണ്ട് നിയമപരമായി നേരിടുമെന്ന് ഐ ഗ്രൂപ്പുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ യോഗശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം സംഭവത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കാൻ സി.പി.ഐ സന്നദ്ധമല്ലെന്നും ലോക്കൽ സെക്രട്ടറി മനോജ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story