Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിൽമ മലബാർ മേഖലയിലെ...

മിൽമ മലബാർ മേഖലയിലെ നിയമനങ്ങൾ രാഷ്​​്ട്രീയക്കളിയിൽ ഉദ്യോഗാർഥികളെ ബലിയാടാക്കുന്നു

text_fields
bookmark_border
കോഴിക്കോട്: മിൽമ മലബാർ മേഖലയിൽ (മലബാർ മേഖല സഹകരണ ക്ഷീരോൽപാദന യൂനിയൻ) വിവിധ തസ്തികകളിലേക്കുള്ള നിയമന നടപടികൾ ക്ഷീരവികസന വകുപ്പ് ഇടപെട്ട് അന്യായമായി നിർത്തിവെച്ചതായി ഉദ്യോഗാർഥികൾ. രാഷ്്ട്രീയ വടംവലിയിൽ ഉദ്യോഗാർഥികളെ ബലിയാടാക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞവർഷം മാർച്ചിൽ വിജ്ഞാപനം നടത്തിയ നിയമന നടപടികളാണ് പാതിവഴിയിലായത്. അസിസ്റ്റൻറ് വെറ്ററിനറി ഒാഫിസർ മുതൽ ജൂനിയർ അസിസ്റ്റൻറു വരെ എട്ട് തസ്തികകളിേലക്കായിരുന്നു വിജ്ഞാപനം. ഡിസംബർ നാലിനാണ് എഴുത്തുപരീക്ഷ നടന്നത്. ഇൗ വർഷം മാർച്ചിൽ ഇൻറർവ്യൂ നടന്നു. അസിസ്റ്റൻറ് വെറ്ററിനറി ഒാഫിസറുടെയും വെൽഡറുടെയും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനങ്ങൾ തുടങ്ങിയിരുന്നു. മറ്റ് തസ്തികകളിൽ ഇൻറർവ്യൂ നടന്നുകൊണ്ടിരിക്കെയാണ് നിയമനങ്ങൾ സംബന്ധിച്ച് ക്ഷീരവികസന വകുപ്പിന് പരാതിലഭിച്ചത്. പട്ടാമ്പി, ഒാങ്ങല്ലൂർ ക്ഷീരോൽപാദകസംഘം പ്രസിഡൻറ് സി. അച്യുതനായിരുന്നു പരാതിക്കാരൻ. മിൽമയുടെ സാമ്പത്തിക സ്ഥിതി മോശമാെണന്നായിരുന്നു പ്രധാന പരാതി. നിയമനങ്ങളിലെ അഴിമതികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം പരിഗണനയിലാണെന്നും പരാതിയിലുണ്ടായിരുന്നു. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് ആേലാചനയിലാണെന്നും നിയമനങ്ങൾ നടത്തുന്ന േപഴ്സനൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം നാലായി കുറച്ചത് പൊതുയോഗത്തിൽ എതിർപ്പിന് കാരണമായെന്നും ഏപ്രിൽ 10ന് നൽകിയ പരാതിയിലുണ്ട്. ഇതിൽ വിശദമായ അന്വേഷണം ആവശ്യമായതിനാൽ നിയമന നടപടികൾ നിർത്തിവെക്കുന്നുവെന്നായിരുന്നു ഏപ്രിൽ 21ന് പുറത്തിറങ്ങിയ ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയത്. ഇൗ ഉത്തരവിൽ അസ്വാഭാവികതയുണ്ടെന്നാണ് നിയമനം കാത്തിരിക്കുന്നവരുെട ആക്ഷേപം. പരാതി കിട്ടി 10 ദിവസത്തിനകം റെക്കോഡ് വേഗത്തിലായിരുന്നു നടപടികൾ നിർത്തിവെച്ചത്. വകുപ്പുതല അന്വേഷണത്തിനു പോലും തയാറായില്ല. വിജിലൻസ് അന്വേഷണമോ ക്വിക്ക് വെരിഫിക്കേഷനോ നടന്നിട്ടില്ല. നോട്ടുനിരോധനവും കൊടുംവരൾച്ചയും കാരണം ക്ഷീരോൽപാദനമേഖല പ്രതിസന്ധിയിലാണെന്നും സി. അച്യുത​െൻറ പരാതിയിലുണ്ട്. എന്നാൽ, 800 കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനമാണ് മലബാറിലെ മിൽമ. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മിൽമയിലെ നിയമനങ്ങളിൽ ഇടതു സർക്കാർ രാഷ്ട്രീയം കളിക്കുകയാെണന്നും ആരോപണമുണ്ട്. സർക്കാർ നിയന്ത്രണത്തിലുളള കിറ്റ്കോ പ്ലേസ്മ​െൻറ് പാർക്കാണ് ഇൻറർവ്യൂവടക്കം നടത്തിയത്. നിയമനത്തിൽ അഴിമതിയുണ്ടെന്ന് പരീക്ഷയെഴുതിയവർക്ക് പരാതിയില്ലെന്നതും ശ്രദ്ധേയമാണ്. ടെക്നിഷ്യൻ തസ്തികയിേലക്ക് ഇൻറർവ്യൂ പുരോഗമിക്കുേമ്പാഴാണ് സർക്കാർ ഉത്തരവ് വന്നത്. ആകെ 200ഒാളം ഒഴിവുകളാണ് വിവിധ തസ്തികയിലുള്ളത്. ഉദ്യോഗാർഥികളിൽ പലരും ഇനിയൊരു അവസരത്തിനായി പ്രായം അനുവദിക്കാത്തവരുമാണ്. സി.പി ബിനീഷ്
Show Full Article
TAGS:LOCAL NEWS
Next Story