Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:05 AM GMT Updated On
date_range 9 Aug 2017 8:05 AM GMTപാർപ്പിട പദ്ധതി കരട് പ്രസിദ്ധീകരിക്കാത്ത നടപടിക്കെതിരെ വെൽഫെയർ പാർട്ടി
text_fieldsbookmark_border
വടക്കാഞ്ചേരി: ഭൂരഹിത, ഭവനരഹിതർക്കുള്ള ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയുടെ കരട് രേഖ വടക്കാഞ്ചേരി നഗരസഭയിൽ പ്രസിദ്ധീകരിക്കാത്തതിൽ വെൽഫെയർ പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കരട് രേഖയിൽ ഉൾപ്പെടാത്ത ഭൂരഹിതർക്ക് അപേക്ഷ നൽകാൻ സർക്കാർ നിശ്ചയിച്ചത് ആഗസ്റ്റ് പത്തി നകമാണ്. അടിയന്തര കൗൺസിൽ കൂടി 10ന് രേഖ പ്രസിദ്ധീകരിക്കാമെന്നാണ് നഗരസഭ അധികാരികളുടെ വിശദീകരണം. ഇതുമൂലം ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് ആവശ്യമായ രേഖകളുമായി അപേക്ഷ നൽകാൻ കഴിയാത്ത അവസ്ഥ വരും. സ്വാഭാവികമായി പദ്ധതിയിൽ നിന്ന് പുറത്താകാനുളള സാധ്യത ഏറെയാണ്. അതിനാൽ അപേക്ഷ സമർപ്പിക്കാനുളള തീയതി നീട്ടണമെന്നും പാർട്ടി മണ്ഡലം പ്രസിഡൻറ് എ.ആർ. വിശ്വനാഥൻ ആവശ്യപ്പെട്ടു. റഫീഖ് അത്താണി, കെ.എം. ഹംസ, വർഗീസ് അത്താണി, എൻ.പി. അബ്ദുൽ വഹാബ്, ആമിന ഹമീദ് എന്നിവർ സംസാരിച്ചു.
Next Story