Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:02 AM GMT Updated On
date_range 9 Aug 2017 8:02 AM GMTഅനിശ്ചിതത്വം, നാടകീയത
text_fieldsbookmark_border
അനിശ്ചിതത്വം, നാടകീയത കുറിപ്പ്: ലീഡിെൻറ അപ്ഡേറ്റഡ് ഫയലാണിത്. വോെട്ടടുപ്പ് തീരാൻ ഒരു മണിക്കൂർ കൂടിയുണ്ട്. അതുകഴിഞ്ഞ് ഒന്നുകൂടി മാറ്റർ മാറിവരും. ഇപ്പോൾ ഇൗ അപ്ഡേറ്റഡ് ഫയൽ ഉപയോഗിക്കുക. കളർ മാറ്റാൻ കഴിയുന്നവർക്ക് ലീഡ് ഹെഡിംഗ് നാടകീയത എന്നാക്കി മാറ്റാം. അനിശ്ചിതത്വം എന്നത് ഒഴിവാക്കാം. ഒപ്പം പഴയ ഹൈലൈറ്റ് മാറ്റി പുതിയ ഹൈലൈറ്റുകൾ ഉപയോഗിക്കുക. കളർ മാറ്റാൻ കഴിയാത്തവർ ഇപ്പോഴുള്ള ലീഡ് ഹെഡിംഗ് തന്നെ ഉപയോഗിക്കുക. ഇപ്പോഴത്തെ ഹൈലൈറ്റ് നിർബന്ധമായും മാറ്റി പുതിയത് വക്കുക..... highlights കൂറുമാറിയ രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് റദ്ദാക്കി അഹ്മദ് പേട്ടലിന് ജയസാധ്യത ബി.ജെ.പിക്ക് തിരിച്ചടി അഹ്മദാബാദ്: ഗുജറാത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൂറുമാറി ബി.ജെ.പിക്ക് വോട്ടുചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് തെരഞ്ഞെടുപ്പുകമീഷൻ റദ്ദാക്കി. ഇതോടെ, കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പേട്ടൽ തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയേറി. അഹ്മദ് പേട്ടലിന് ജയിക്കാൻ 44 വോട്ടാണ് വേണ്ടത്. 42 കോൺഗ്രസ് എം.എൽ.എമാരുടെയും ജെ.ഡി(യു)വിെൻറയും എൻ.സി.പിയുടെയും ഒന്നുവീതവും വോട്ടാണ് പേട്ടലിന് ലഭിച്ചതെന്നാണ് സൂചന. പേട്ടലിെൻറ എതിർസ്ഥാനാർഥി ബൽവന്ത്സിങ് രാജ്പുട്ടിനും 44 വോട്ടാണ് ലഭിച്ചതെന്ന് കരുതുന്നു. ഇതിൽ കൂറുമാറിയ രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് റദ്ദാക്കിയപ്പോൾ 42 ആയി കുറയും. ഇതോടെയാണ് അഹ്മദ് പേട്ടലിെൻറ ജയത്തിന് സാധ്യതയേറിയത്. അതേസമയം, വോെട്ടടുപ്പിൽ മറ്റ് അട്ടിമറികൾ നടന്നിട്ടുണ്ടോ എന്നും വ്യക്തമല്ല. അർധരാത്രി വരെ നീണ്ട നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞ നീക്കങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുപ്പുകമീഷെൻറ ഇടപെടലുണ്ടായത്. കമീഷൻ നീക്കം ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് തിരിച്ചടിയായി. ബി.ജെ.പി സ്ഥാനാർഥികളായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ തെരെഞ്ഞടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വോെട്ടടുപ്പിന് ശേഷം െെവകീട്ട് അഞ്ചിന് വോെട്ടണ്ണുന്നതിനുമുമ്പാണ് നാടകീയനീക്കങ്ങളുണ്ടായത്. ശങ്കർസിങ് വഗേല ഗ്രൂപ്പിലെ രാഘവ്ജി പേട്ടൽ, ഭോല ഗോഹിൽ എന്നിവർ വോട്ടുചെയ്ത ബാലറ്റ് പാർട്ടി ഏജൻറിനെയും ബി.ജെ.പി ഏജൻറിനെയും കാണിച്ചു. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായെയും വിമതർ ബാലറ്റ് ഉയർത്തി കാണിച്ചു. വോട്ടു ചെയ്ത ബാലറ്റ് പരസ്യമായി കാണിച്ചത് ചട്ടലംഘനമാണ് എന്നാരോപിച്ചാണ് കോൺഗ്രസ് കമീഷനെ സമീപിച്ചത്. തൊട്ടുപിറകേ, കോൺഗ്രസിെൻറ ആവശ്യം തള്ളിക്കളയണമെന്ന സമ്മർദവുമായി ബി.െജ.പിയും കമീഷനുമുന്നിലെത്തി. കോൺഗ്രസിെൻറ മിതേഷ് ഗരാസിയയുടെ വോട്ട് റദ്ദാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിയിലെ ഏജൻറിനെ മിതേഷ് ബാലറ്റ് കാണിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ പരാതി. കോണ്ഗ്രസിെൻറ പരാതി തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തെത്തിയത്. എം.എൽ.എമാർ ബാലറ്റ് ഉയർത്തിക്കാട്ടിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന കോൺഗ്രസ് പരാതി കമീഷൻ അംഗീകരിക്കുകയായിരുന്നു. ഇതോടെ, ബി.ജെ.പിയുടെ തന്ത്രം അവസാനനിമിഷം പാളി. അധികാരവും പണവും ഉപയോഗിച്ച് ബി.ജെ.പി കരുക്കൾ നീക്കിയതോടെ കോൺഗ്രസ് പക്ഷത്തുണ്ടായ ഉരുൾപൊട്ടലാണ് സംസ്ഥാനത്തിെൻറ ചരിത്രത്തിൽ ആദ്യമായി രാജ്യസഭ തെരെഞ്ഞടുപ്പിനെ കലുഷിതമാക്കിയത്. കൂറുമാറിയ കോൺഗ്രസ് േനതാവ് വഗേല ഉൾപ്പെടെ ഏഴ് കോൺഗ്രസ് എം.എൽ.എമാർ ബി.െജ.പിക്ക് വോട്ടുചെയ്തു. ബംഗളൂരുവിൽ താമസിപ്പിച്ചിരുന്ന 44 കോൺഗ്രസ് എം.എൽ.എമാരിൽ ഒരാൾ ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയെന്നാണ് സൂചന. ജെ.ഡി.യുവിെൻറ ഏക എം.എൽ.എ ഛൗട്ടുഭായ് വാസവ അഹ്മദ് പേട്ടലിന് വോട്ടുചെയ്തു. ബി.െജ.പിക്ക് വോട്ട് ചെയ്യണമെന്ന പാർട്ടി ദേശീയനേതൃത്വത്തിെൻറ വിപ്പ് അവഗണിച്ചാണിത്. കോൺഗ്രസിനാണ് വോട്ടുചെയ്തതെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. വോെട്ടടുപ്പ് കഴിഞ്ഞതോടെ എൻ.സി.പിയിൽ പിളർപ്പ് പൂർത്തിയായി. രണ്ടംഗങ്ങളിൽ ഒരാൾ ബി.െജ.പിക്ക് വോട്ട് ചെയ്തപ്പോൾ മറ്റൊരാൾ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. പേട്ടലിന് േവാട്ടു ചെയ്യണമെന്ന് ദേശീയ പ്രസിഡൻറ് ശരദ് പവാർ വിപ്പ് നൽകിയിരുന്നു. 182 അംഗസഭയിൽ 176 പേരാണ് വോട്ടു ചെയ്തത്.
Next Story