Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 1:59 PM IST Updated On
date_range 8 Aug 2017 1:59 PM ISTസംയുക്ത കർഷക സമിതി സമര പ്രഖ്യാപന കൺെവൻഷൻ 10ന്
text_fieldsbookmark_border
തൃശൂർ: കേന്ദ്ര ഗവൺമെൻറിെൻറ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന കർഷക സമരപ്രഖ്യാപന കൺെവൻഷൻ വ്യാഴാഴ്ച നടത്തുമെന്ന് കൺവീനർ പി.കെ. ഡേവീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് തൃശൂർ റീജനൽ തിയറ്ററിൽ കേരള കർഷക സംഘം ദേശീയ വൈസ് പ്രസിഡൻറ് എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംയുക്ത കർഷക സമിതി ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷത വഹിക്കും. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ഡോ. എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക, റബർ ബോർഡ് ഓഫിസ് കേരളത്തിൽനിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, കേന്ദ്രത്തിെൻറ അവഗണന അവസാനിപ്പിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് കൺെവൻഷൻ. കേരള കർഷക സംഘം, കിസാൻ സഭ, നാഷനലിസ്റ്റ് കിസാൻ സഭ, കിസാൻ ജനതാദൾ, കർഷക കോൺഗ്രസ് (എസ്), കേരള കർഷക ഫെഡറേഷൻ, സംസ്ഥാന കർഷക സംഘടന, കേര കർഷക സംഘം, കുട്ടനാട് വികസന സമിതി, ഹൈറേഞ്ച് വികസന സമിതി, ഇൻഫാം, നാഷനൽ കിസാൻ ലീഗ് അടക്കമുള്ള സംഘടന പ്രവർത്തകർ പങ്കെടുക്കും. ജില്ല കർഷക സമിതി പ്രസിഡൻറ് എൻ.കെ. സുബ്രഹ്മണ്യൻ, എം. ബലരാമൻ നായർ, പി.ആർ. വർഗീസ്, െജയിംസ് കാഞ്ഞിരത്തിങ്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story