Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 1:47 PM IST Updated On
date_range 8 Aug 2017 1:47 PM ISTഅനധികൃത പാർക്കിങ്; തൃപ്രയാറിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്
text_fieldsbookmark_border
തൃപ്രയാർ: റോഡിന് ഇരുഭാഗത്തും അനധികൃത പാർക്കിങ്മൂലം അപകട ഭീഷണിയും ഗതാഗതക്കുരുക്കും പതിവാകുന്നു. തൃപ്രയാർ ജങ്ഷൻ മുതൽ കിഴക്കോട്ട് പോകുന്ന ടെമ്പിൾ റോഡിലാണ് ഗതാഗതക്കുരുക്കും അപകടഭീഷണിയുമുള്ളത്. റോഡിനിരുവശവും വലുതും ചെറുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ടെമ്പിൾ റോഡിലെ കവാടം മുതൽ കിഴക്ക് ക്ഷേത്രനടവരെ ഇരുവശത്തും പാർക്കിങ് നടത്തുന്നുണ്ട്. ചില വാഹനങ്ങൾ റോഡിലേക്ക് കയറ്റി നിർത്തുന്നതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. അശ്രദ്ധമായി കാറുകളുടെ വാതിൽ തുറക്കുന്നത് ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുകയാണ്. ഗതാഗതം നിയന്ത്രിക്കുന്നതിന് രണ്ടുവർഷം മുമ്പ് കമ്മിറ്റി രൂപവത്കരിച്ചെങ്കിലും പ്രവർത്തിച്ചില്ല. പിന്നീട് ബന്ധപ്പെട്ടവരൊന്നും ഇതിന് ശ്രമിച്ചതുമില്ല. തിരക്കുള്ള ഇവിടെ നിരവധി അപകടങ്ങളും മരണവുമുണ്ടായിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ആലോചനപോലും നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story