Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്താംകല്ല് ബീച്ച്...

പത്താംകല്ല് ബീച്ച് റോഡിൽ കുഴി; വാഴ നട്ട് പ്രതിഷേധം

text_fields
bookmark_border
വാടാനപ്പള്ളി: ചളിക്കുണ്ടായ പത്താംകല്ല് ബീച്ച് റോഡിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ തിരക്കേറിയ റോഡാണ് പത്താംകല്ല് ബീച്ച് റോഡ്. നിരവധി വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന റോഡിൽ അപകടങ്ങൾ പതിവാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത്‌ അധികൃതർക്ക് നിവേദനം നൽകിയിട്ടും അനാസ്ഥ തുടരുകയാണ്. യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമായതിനാൽ പഞ്ചായത്ത്‌ ഭരണസമിതി ഫണ്ട് തരുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തിൽ സമ്മർദം ചെലുത്തിയാണ് റോഡിന് ഫണ്ട് അനുവദിച്ചത്. റോഡിലെ വലിയ കുഴികൾ എത്രയും പെട്ടെന്ന് അടച്ച് ജനങ്ങളുടെ ദുരിതം മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹിറോഷ് ത്രിവേണി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. രാജൻ, ഗഫൂർ തളിക്കുളം, എ.എം. മെഹബൂബ്, സി.എസ്. പങ്കജാക്ഷൻ, ഫിറോസ് മുഹമ്മദാലി, എ.ടി. നേന, എ.എ. അൻസാർ, ലൈല ഉദയകുമാർ, പി.കെ. കാസിം, എൻ. മദനമോഹനൻ, കെ.ടി. കുട്ടൻ പി.എസ്. സുൽഫിക്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story