Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:11 AM GMT Updated On
date_range 8 Aug 2017 8:11 AM GMTജയന്തി കോൾപടവിലെ പാലം തുറന്നു
text_fieldsbookmark_border
പഴുവിൽ: ജയന്തി കോൾപടവിെൻറ അടിസ്ഥാനവികസനത്തിനായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിെൻറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെയിൻചാലിൽ നിർമിച്ച പാലവും പെട്ടിപറയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പടവ് സമിതി ഭാരവാഹി എം.ആർ. ജയേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ മുഖ്യാതിഥിയായി. മേനുജ പ്രതാപൻ, കെ.എൽ. ജോസ്, ഷീബ മനോഹരൻ, സുജ പുഷ്കരൻ, പി.വി. സിജുലാൽ, വി. ആർ. നരേന്ദ്രൻ, കെ. രാമചന്ദ്രൻ, ജ്യോതി കനകരാജ്, പടവ് സെക്രട്ടറി സെയ്തു കീഴ്വാലിപറമ്പിൽ, ട്രഷറർ പി.വി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. പാലത്തിന് എട്ട് ലക്ഷം രൂപയും പെട്ടിപറക്കും മോട്ടോറുകൾക്കും അനുബന്ധ സാമഗ്രികൾക്കുമായി 6.3 ലക്ഷവുമാണ് ചെലവഴിച്ചത്.
Next Story