Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 1:41 PM IST Updated On
date_range 8 Aug 2017 1:41 PM ISTകോൺഗ്രസ് കുടുംബ സമ്മേളനം
text_fieldsbookmark_border
കുന്നംകുളം: ഇന്ദിര ഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച ചൊവ്വന്നൂർ 1042ാം ബൂത്ത് കോൺഗ്രസ് കുടുംബ സമ്മേളനം പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. ദാമോദരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളെ ഡി.സി.സി സെക്രട്ടറി ടി.കെ. ശിവശങ്കരൻ ആദരിച്ചു. ബ്ലോക്ക് പ്രസിഡൻറ് കെ. ജയശങ്കർ, പി.കെ. ഗോപാലൻ, മണ്ഡലം പ്രസിഡൻറ് സി.കെ. ജോൺ, സി.പി. ജോസ്, കെ.കെ. മോഹനൻ, വർഗീസ് ചൊവ്വന്നൂർ, ജോയ് ചൊവ്വന്നൂർ, നിധീഷ് എന്നിവർ സംസാരിച്ചു. പ്രമേഹ നിവാരണ യജ്ഞം കുന്നംകുളം: നഗരസഭയുടെയും യോഗശാസ്ത്ര പരിഷത്തിെൻറയും സംയുക്താഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നഗരസഭ ലൈബ്രറി ഹാളിൽ പ്രമേഹ നിവാരണ യജ്ഞം നടക്കും. നഗരസഭാ അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി പി. വിശ്വംഭരൻ അധ്യക്ഷത വഹിക്കും. ഇൗ മാസം 15 വരെ ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ ക്ലാസുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story