Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജസ്​റ്റിൻ വധക്കേസ്:...

ജസ്​റ്റിൻ വധക്കേസ്: നാല് പ്രതികളെ വെറുതെവിട്ടു

text_fields
bookmark_border
തൃശൂർ: ഗുണ്ട കണിമംഗലം ചിറ്റിലപ്പിള്ളി ജസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കോടതി വെറുതെവിട്ടു. 2006 ഒക്ടോബർ 10ന് പനമുക്കിൽ വെച്ച് ജസ്റ്റിൻ വെേട്ടറ്റ് കൊല്ലപ്പെടുകയായിരുന്നു. രണ്ടാംപ്രതി കണ്ണൻ , മൂന്നാംപ്രതി റോയ്, നാലാം പ്രതി ജിജിത്ത് , ആറാം പ്രതി ഷിജോ എന്നിവരെയാണ് തൃശൂർ അഡീഷനൽ ജില്ല കോടതി വെറുതെവിട്ടത്. കേസിലെ ഒന്നാം പ്രതി ബിജു വിചാരണ നേരിട്ടിട്ടില്ല. അഞ്ചാംപ്രതി സോണി മരിച്ചു. ജസ്റ്റിനെ കൊലപ്പെടുത്തുന്നതിന് മാസം മുമ്പ് ജസ്റ്റി​െൻറ നേതൃത്വത്തിൽ ബിജുവിനെ കൊലപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. ഇതി​െൻറ പ്രതികാരത്തിലായിരുന്നു ജസ്റ്റിനെ കൊലപ്പെടുത്തിയത്. പിന്നീട് സോണിയെയും കൊലപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS
Next Story