Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധര്‍മസംവാദവും...

ധര്‍മസംവാദവും ഹിന്ദുമഹാസമ്മേളനവും

text_fields
bookmark_border
തൃശൂര്‍: കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ധർമസംവാദവും ഹിന്ദുമഹാസമ്മേളനവും 31ന് അഞ്ചിന് വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിളംബര ജാഥ, ആചാര്യസംഗമം, സമാദരണം, നേതൃസംഗമം തുടങ്ങിയവയും നടക്കും. ജനറല്‍ കണ്‍വീനര്‍ പി.ഷണ്‍മുഖാനന്ദന്‍, കെ.സുരേഷ്കുമാര്‍, പി.എസ്. രഘുനാഥ്, വി.കെ. വിശ്വനാഥന്‍, പി. സുധാകരന്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. കേരള പുലയര്‍ മഹാസഭ സമ്മേളനം നിയമപരമല്ലെന്ന് തൃശൂര്‍: കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) ഈ മാസം തൃശൂരില്‍ നടത്താനിരിക്കുന്ന സംസ്ഥാന സമ്മേളനം നിയമപരമെല്ലന്ന് കെ.പി.എം.എസ് ഒൗദ്യോഗിക വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. വിനോദ് പറഞ്ഞു. പുന്നല ശ്രീകുമാറിനെ സംഘടന ജനറല്‍ സെക്രട്ടറിയാക്കിയെന്ന പ്രസ്താവന തട്ടിപ്പാണ്. കെ.പി.എം.എസി​െൻറ പേര് ഉപയോഗിക്കാൻ ശ്രീകുമാറിനും ടി.വി. ബാബുവിനും അവകാശമില്ല. കേരളത്തില്‍ പട്ടികജാതിക്കാര്‍ക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നത് തടയാൻ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ടി.കെ. പുരുഷന്‍, ജില്ല സെക്രട്ടറി വി.എ. വിജയന്‍, സത്യന്‍ അമ്മാടം, കെ.വി. ദാസന്‍ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story