Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 1:42 PM IST Updated On
date_range 6 Aug 2017 1:42 PM ISTആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം 13ന്
text_fieldsbookmark_border
തൃശൂര്‍: ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഈ മാസം 13ന് രാവിലെ 10ന് തൃശൂര്‍ വിവേകോദയം സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ജില്ല യൂനിയനുകളെ പ്രതിനിധാനം ചെയ്ത് 247 പേർ പങ്കെടുക്കും. രാവിലെ ഒമ്പതിന് പതാക ദിനാചരണം. ഉച്ചക്ക് രണ്ടിന് എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ 'ജി.എസ്.ടിയും ആഭരണ നിര്‍മാണ മേഖലയും' വിഷയത്തില്‍ സെമിനാര്‍ നടക്കും. ആഭരണ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി നടപ്പാക്കുക, സ്വര്‍ണ വ്യാപാരികള്‍ അടക്കേണ്ട സെസ് തുക പിരിച്ചെടുത്ത് ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി. സോമസുന്ദരന്‍, സ്വാഗതസംഘം ഭാരവാഹികളായ പി.കെ. ഷാജന്‍, കെ.ബി. സുകുമാരന്‍, പി. ചന്ദ്രന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story