Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻകാർഡ്...

റേഷൻകാർഡ് ലഭിക്കാത്തവർക്ക്​ ഭക്ഷ്യധാന്യം നൽകും

text_fields
bookmark_border
ചാവക്കാട്: താലൂക്കിൽ പുതിയ റേഷൻകാർഡ് ലഭിക്കാത്തതി​െൻറ പേരിൽ അർഹതപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെ വരുന്ന സ്ഥിതി ഒഴിവാക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ നിർദേശം. എളവള്ളി പഞ്ചായത്തിൽ അന്ത്യോദയ, മുൻഗണന എന്നീ വിഭാഗങ്ങളിലുള്ള നിരവധി കാർഡുടമകൾക്ക് പുതിയ കാർഡ് ലഭിക്കാത്തതി​െൻറ പേരിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് നിർദേശം നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് ഇവർക്ക് റേഷൻ കാർഡ് ലഭിക്കാതിരിക്കുന്നതെന്ന് റേഷനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഗുണഭോകതാക്കളുടേതല്ലാത്ത കാരണത്താൽ ആനൂകൂല്യം നിഷേധിക്കുന്നത് ശരിയല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ സാങ്കേതിക കാരണങ്ങളാൽ റേഷൻകാർഡ് ലഭിക്കാത്ത അർഹർക്ക് പഴയ കാർഡുപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മുൻഗണന വിഭാഗം റേഷൻ കാർഡ് നേടിയ അനർഹർക്കെതിരെ 10ന് ശേഷം കേസെടുക്കൽ ആരംഭിക്കുമെന്ന് റേഷനിങ് ഓഫിസർ അറിയിച്ചു. മന്ദലാംകുന്ന് പാലത്തി​െൻറ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വൈകുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. താലൂക്ക് സമിതിയോഗത്തിൽ ഒരു വർഷമായി ഈ പ്രശ്നം ഉന്നയിച്ചിട്ടും അറ്റകുറ്റപ്പണി നടത്താത്തത് പൊതുമരാമത്ത് വകുപ്പി​െൻറ അനാസ്ഥയാണെന്നാണ് ആക്ഷേപം. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാവണമെന്ന് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. തീരദേശത്തെ തകർന്ന ദേശീയപാത അറ്റകുറ്റപ്പണി നടത്തി രണ്ടാഴ്ചക്കുള്ളിൽ പരിഹാരം കാണണമെന്നും ദേശീയപാതയുടെ ചുമതലയുള്ള പൊതുമരാമത്ത് സബ്ഡിവിഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ഓണത്തിന് മുന്നോടിയായി 10 മുതൽ രാത്രി പേട്രാളിങ് ശക്തമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അനിലാൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.വി. അംേബ്രാസ്, പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഖാദർമോൻ, വെങ്കിടങ്ങ് പഞ്ചായത്ത് വൈസ്പ്രസിഡൻറ് മനോഹരൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തകർന്ന കടൽഭിത്തി പുനർനിർമിക്കണം ചാവക്കാട്: കടപ്പുറം, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ കടൽക്ഷോഭം രൂക്ഷമായ ഭാഗങ്ങളിൽ അടിയന്തരമായി കടൽഭിത്തി പുനർനിർമിക്കണമെന്ന് താലൂക്ക് വികസനസമിതിയിൽ പ്രമേയം. സി.പി.ഐ പ്രതിനിധി പി. മുഹമ്മദ് ബഷീറാണ് പ്രമേയം അവതരിപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കടൽഭിത്തി പല ഭാഗങ്ങളിലും തകർന്ന നിലയിലാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവനും സ്വത്തിനും ഇത് ഭീഷണിയായിരിക്കുകയാണ്. കടൽഭിത്തി ഇല്ലാത്ത ഭാഗങ്ങളിൽ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഒരുമനയൂർ മുത്തമ്മാവിൽ ദേശീയപാതയുടെ ഇരുവശത്തുമായി സമാന്തരമായി ബസ് സ്റ്റോപ്പുകൾ സ്ഥിതി ചെയ്യുന്നതിനാൽ ഒരേ സമയം ഇരു ഭാഗത്തേക്കുമുള്ള ബസുകൾ വരുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാൻ ബസ് സ്റ്റോപ്പുകൾ അൽപം മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. 8/5/2017 9:39:53 PM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story