Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 1:44 PM IST Updated On
date_range 5 Aug 2017 1:44 PM ISTഅനന്യക്ക് സുമനസ്സുകളുടെ സഹായത്താൽ വീടൊരുങ്ങുന്നു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: സുമനസ്സുകളുടെ കൂട്ടായ്മയിൽ അനന്യക്ക് ഭവനം ഉയരുന്നു. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനന്യ കണ്ണൻ. മാതാവ് മിനി ഇതേ സ്കൂളിലെ പാചക തൊഴിലാളിയും. 11 വർഷം മുമ്പ് പിതാവ് കണ്ണൻ മരിച്ചു. വീടില്ലാത്ത ഇവർക്കായി മനുഷ്യസ്നേഹികൾ കൈകോർക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രി മാനേജ്മെൻറ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന 'മിടുക്കിക്കൊരു ഭവനം' പദ്ധതിയിലാണ് അനന്യ കണ്ണന് വീട് നിർമിക്കുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വീട് നിർമിക്കാൻ കഴിയാതെ വിഷമിച്ച മിനിക്കുവേണ്ടി സ്കൂളിലെ അധ്യാപകരുടെയും സുമനസ്സുകളുടെയും കൂട്ടായ്മയിൽ ധനസമാഹരണം നടത്തിയാണ് മൂന്നുസെൻറ് സ്ഥലം വാങ്ങിയത്. േമത്തല ഉണ്ടേകടവിൽ വാങ്ങിയ സ്ഥലത്ത് നിർമിക്കുന്ന വീടിെൻറ കല്ലിടൽ ക്രാഫ്റ്റ് ആശുപത്രിയിലെ ഡോ. അബ്ദുൽ മജീദ് നിർവഹിച്ചു. ഏഴ് ലക്ഷം ചെലവുവരുന്ന 500 ചതുരശ്ര അടി വീടാണ് നിർമിക്കുന്നത്. പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ്, പ്രധാനാധ്യാപിക ടി.എ. സീനത്ത്, സ്റ്റാഫ് സെക്രട്ടറി ഇ.കെ. സോമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story