Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെൻകുമാറി​െൻറ അധികാര...

സെൻകുമാറി​െൻറ അധികാര ദുർവിനിയോഗം; വിശദ വാദം 26ന്​

text_fields
bookmark_border
സെൻകുമാറി​െൻറ അധികാര ദുർവിനിയോഗം; വിശദ വാദം 26ന് തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച ഹരജിയിൽ കൂടുതൽ അേന്വഷണം നടത്തണമെന്നാവശ്യപ്പെടുന്ന വാദം ഈ മാസം 26ന് കോടതി വിശദമായി കേൾക്കും. സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയതിന് തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചു. എന്നാൽ, ഇത് ശരിയായ അന്വേഷണം നടത്താതെ സമർപ്പിച്ച റിപ്പോർട്ടാണെന്നും തള്ളിക്കളയണമെന്നുമാണ് ഹരജിക്കാരനായ ബാബുരാജി​െൻറ വാദം. ത​െൻറ വാദങ്ങൾ വിശദമാക്കാൻ സമയം വേണമെന്ന ഹരജിക്കാര​െൻറ നിർദേശ പ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസിലെ ഉന്നത അധികാരസ്ഥാനങ്ങൾ ഉപയോഗിച്ച് പല കേസിലും ഇടപെടൽ നടത്തിയെന്നാണ് പരാതിക്കാര​െൻറ ആരോപണം. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ ഇടപെടലാണ് ആരോപണങ്ങളിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറായിരിക്കെ അധികാര ദുർവിനിയോഗം നടത്തി, വയനാട്ടിൽ നടത്തിയ റവന്യൂ റിക്കവറി സംബന്ധിച്ചും വഴിവിട്ട ഇടപെടലുകൾ നടന്നതായും ഹരജിയിൽ ആരോപിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story