Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോളറക്കെതിരെ ജാഗ്രത...

കോളറക്കെതിരെ ജാഗ്രത വേണം

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്ത് കോളറ പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. ജാഗ്രത പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും നിർദേശിച്ച് ഡി.എം.ഒമാർക്ക് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ അയച്ചു. സംസ്ഥാനത്ത് പലയിടത്തും കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് മാവൂര്‍ പഞ്ചായത്ത് കോളറ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യതിസാരം. വിബ്രിയോ കോളേറ ബാക്ടീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ പടരുന്നത്. ശരീരത്തിൽ കടക്കുമ്പോൾ ഉണ്ടാകുന്ന 'കോളറാ ടോക്സിൻ' എന്ന വിഷവസ്തു വയറിളക്കത്തിന്‌ കാരണമാകും. മലവിസജനം വഴി പുറത്താകുന്ന ബാക്ടീരിയ കുടിവെള്ളത്തിൽ കലർന്ന് രോഗം പകരുകയും ചെയ്യുന്നു. രോഗം പരത്തുന്നതിൽ ഈച്ച പ്രധാനപങ്ക് വഹിക്കുന്നുണ്ട്. കോളറ, ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും മരണത്തിനുവരെ കാരണമാക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വയറിളക്കവും ഛർദിയുമാണ്‌ പ്രധാന ലക്ഷണം. കഞ്ഞിവെള്ളം പോലെ ധാരാളം മലം പോകുന്നതിനാൽ ശരീരത്തിലെ ജലം നഷ്ടപ്പെടും. രക്തസമ്മർദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ ഗുരുതര രോഗലക്ഷണങ്ങളാണ്. മനുഷ്യ​െൻറ കുടലിനുള്ളില്‍ എത്തിയാല്‍ പെരുകുന്ന രോഗാണുവിനെ പാടെ നശിപ്പിക്കുക എളുപ്പവുമല്ല. വ്യക്തി ശുചിത്വത്തിലൂടെ മാത്രമെ രോഗം പടരുന്നത് തടയാന്‍ കഴിയുകയുള്ളൂ. രോഗം തടയാനുള്ള മാര്‍ഗങ്ങള്‍ * തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക. ശുചിമുറി അണുനാശിനി ഉപയോഗിച്ച് കഴുകുക. * ഭക്ഷണം വേവിച്ചു മാത്രം കഴിക്കുക. * തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തില്‍ കഴുകുക. * കോളറ രോഗി ഉപയോഗിച്ച പാത്രങ്ങള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കരുത്. * രോഗം ബാധിച്ച പ്രദേശത്തേക്കും അവിടെ നിന്നു പുറത്തേക്കും ഉള്ള യാത്ര ഒഴിവാക്കുക. *ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക *വയറിളക്കമുണ്ടായാൽ ഒ.ആർ.എസ് കഞ്ഞിവെള്ളം മുതലായവ ആവശ്യാനുസരണം നൽകുക. * ശീതളപാനീയ വ്യാപാരികൾ ഉപയോഗിക്കുന്ന ഐസി​െൻറ ശുദ്ധി ഉറപ്പു വരുത്തുക * ഹോട്ടലുകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story