Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:15 AM GMT Updated On
date_range 4 Aug 2017 8:15 AM GMTശാപമോക്ഷം കാത്ത് എലിച്ചിറ തോട്; നവീകരണം പാതിവഴിയിൽ നിലച്ചു
text_fieldsbookmark_border
മാള: നാലരക്കിലോമീറ്ററുള്ള കണ്ണൻചിറ -എലിച്ചിറ തോട് ശാപമോക്ഷം തേടുന്നു. കുഴൂർ പഞ്ചായത്തിൽനിന്ന് ഉത്ഭവിച്ച് മാള, പൊയ്യ, എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലൂടെ ഒഴുകി കൃഷ്ണൻകോട്ട പുഴയിൽ ലയിക്കുന്ന തോടാണിത്. 2010ൽ അഞ്ചുകോടി െചലവിട്ട് തോട് നവീകരണം തുടങ്ങിയിരുന്നു. കുറുകെ കൾവർട്ടുകൾ സ്ഥാപിച്ച് തോടിെൻറ ആഴം വർധിപ്പിക്കുകയും ചില ഭാഗങ്ങളിൽ ഭിത്തി നിർമിക്കുകയും ചെയ്തെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. ഇതിനുശേഷം കഴിഞ്ഞ വർഷം തൻകുളം പ്രദേശത്ത് വെള്ളം തടഞ്ഞുനിർത്താൻ നാട്ടുകാർ മണ്ണിട്ട് തടയണ നിർമിച്ചു. ഇത് ശാസ്ത്രീയമെല്ലന്ന വിലയിരുത്തലിൽ ചിലർ പൊളിച്ചുനീക്കി. ഇവിടെ നിലവിലുള്ള ചീപ്പ് നവീകരിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. തോടിന് ആഴം കൂട്ടിയതോടൊപ്പം തടയണ നിർമാണം നടത്തി വെള്ളം കെട്ടിനിർത്തണമായിരുന്നു. ഇങ്ങനെ ചെയ്യാത്തതിനാൽ പ്രദേശത്ത് കിണറുകളിലെ ജലസ്രോതസ്സുകൾ ഇല്ലാതായി. രണ്ടു പതിറ്റാണ്ടിനിടെ പ്രദേശം കടുത്ത വരൾച്ചയെ നേരിട്ടതായി തൻകുളം, പൂപ്പത്തി, പുളിപറമ്പ്, മാള പള്ളിപ്പുറം നിവാസികൾ പറയുന്നു. തടയണകൾ തീർത്ത് ജലം കെട്ടിനിർത്തിയാൽ ഉപ്പുജല ഭീഷണി തടയാനാകും. കുടിവെള്ള ക്ഷാമവും പരിഹരിക്കാം. കാർഷിക ജലസേചനവും സുഗമമാവും. തോട് പുനർനിർമാണം വൈകുന്നത് സംബന്ധിച്ച് വ്യാപക ആക്ഷേപമുയർന്നിട്ടുണ്ട്.
Next Story