Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്​ഥാന സർക്കാർ പണം...

സംസ്​ഥാന സർക്കാർ പണം അനുവദിച്ചു നൽകിയിട്ടും മണപ്പുറം കാത്തിരുന്ന സാംസ്​കാരിക കേന്ദ്രത്തി​െൻറ നിർമാണം നീളുന്നു

text_fields
bookmark_border
തൃപ്രയാർ: സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടും കവി കുഞ്ഞുണ്ണി മാഷി​െൻറ സ്മാരക നിർമാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വലപ്പാട് സ്മാരക നിർമാണത്തിന് 25 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇത് നിർമാണ ചുമതല ഏറ്റെടുത്ത കേരള സാഹിത്യ അക്കാദമിക്ക് നൽകുകയും ചെയ്തു. എന്നാൽ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയതിലെ സാേങ്കതികതയാണ് നിർമാണം വൈകാൻ കാരണം. കുഞ്ഞുണ്ണി മാഷ് സ്മാരക സമിതിയുടെ അഭ്യർഥന പ്രകാരം കോഴിക്കോെട്ട സ്വകാര്യ സ്ഥാപനമാണ് രൂപരേഖ തയാറാക്കിയത്. സ്മാരകം നിർമിക്കുന്നത് തൃശൂർ നിർമിതി കേന്ദ്രമാണ്. സ്വകാര്യ സ്ഥാപനത്തി​െൻറ രൂപരേഖ വെച്ച് നിർമാണം നടത്താൻ നിർമിതി കേന്ദ്രത്തി​െൻറ ചട്ടവട്ടങ്ങൾ അനുവദിക്കുന്നില്ലെന്നതാണിപ്പോൾ ഉയർന്നുവന്ന പ്രശ്നം. ഇതിന്മേൽ എന്തുനിലപാട് സ്വീകരിക്കാനാവുമെന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മാഷി​െൻറ അതിയാരത്ത് വീട്ടുവളപ്പിനോടു ചേർന്ന അഞ്ചു സ​െൻറ് സ്ഥലം ബന്ധുക്കൾ സാഹിത്യ അക്കാദമിക്ക് സ്മാരകത്തിനായി വിട്ടുനൽകിയിരുന്നു. 2012ൽ ടി.എൻ. പ്രതാപൻ അധ്യക്ഷനായുള്ള കുഞ്ഞുണ്ണി മാഷ് സ്മാരക സമിതിയുടെ നേതൃത്വത്തിൽ നിർമാണ നടപടികൾ തുടങ്ങിയെങ്കിലും ഭൂമി തണ്ണീർത്തടമാണെന്ന തടസ്സവാദം എത്തി. ഇതോടെ നടപടികൾ തടസ്സപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ ചുമതലയേറ്റതോടെ തണ്ണീർത്തട സാേങ്കതികത്വം മാറ്റി. ഗീത ഗോപി എം.എൽ.എയുടെ അധ്യക്ഷതയിൽ പുതിയ സ്മാരക സമിതി രൂപവത്കരിച്ച് ഏറെ മുന്നോട്ടുപോയെങ്കിലും സാങ്കേതിക കാരണങ്ങളുടെ നൂലാമാലയിൽ വീണ്ടും സ്മാരക നിർമാണം അകലുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story