Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:08 AM GMT Updated On
date_range 4 Aug 2017 8:08 AM GMTവെള്ളക്കരം വർധിപ്പിച്ചതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
തൃശൂർ: പഴയ മുനിസിപ്പൽ പരിധിയിലെ ഗാർഹിക ഉപഭോക്താക്കളുടെ വർധിപ്പിച്ച വെള്ളക്കരം നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപറേഷനിലേക്ക് മാർച്ച് നടത്തി. കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിേയൽ ഉദ്ഘാടനം ചെയ്തു. കൗൺസിലോ അംഗങ്ങളോ അറിയാതെ നിരക്ക് വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും, ജനങ്ങൾക്ക് ഇരുട്ടടി നൽകിയ കോർപറേഷൻ ഭരണക്കാരുടെ നടപടിക്കെതിരെ കൗൺസിലിൽ കടുത്ത നിലപാട് പ്രതിപക്ഷം എടുക്കുമെന്നും ജോൺ ഡാനിേയൽ പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രഭുദാസ് പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബൈജു വർഗീസ്, ബിന്ദുകുമാരൻ, കുര്യൻ മുട്ടത്ത്, ജിതേഷ് ബാലറാം, ഹാമി മത്തായി, ജിയോ ആലപ്പാടൻ, ജിജോ ചാക്കപ്പൻ, ശിൽപ സി. നായർ, ആേൻറാ ചാക്കോള, എം.ഡി ഷൈജു, വി.എസ്. ഡേവിഡ്, സുനോജ് തമ്പി, ആേൻറാ ചീനിക്കൽ, ലിജോ പനയ്ക്കൽ, പ്രിയമോൻ, ഷിബു കാറ്റാടി, പി.ടി. പോൾസൺ, എം.എക്സ് ജോസ്,എം.ആർ.രഞ്ജിത് , മിേൻറാ സി. ആേൻറാ, വിനീത് വിജയൻ, നിക്സൺ തോമസ്, കൃഷ്ണദാസ്, സാബു അയ്യന്തോൾ എന്നിവർ സംസാരിച്ചു
Next Story