Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 1:38 PM IST Updated On
date_range 4 Aug 2017 1:38 PM ISTകുറുകെ ചാടിയ നീർനായുടെ മേൽ കയറി നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു
text_fieldsbookmark_border
പാവറട്ടി: റോഡിന് കുറുകെ ചാടിയ നീർനായിെൻറ മേൽ കയറിയ കാർ നിയന്ത്രണം വിട്ട് കോൾ പാടത്തേക്ക് മറിഞ്ഞു. വെള്ളത്തിൽ മുങ്ങിയ കാറിെൻറ ഉയർന്നുവന്ന ഒരു ഭാഗത്തെ ഡോറിലൂടെ കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരുമനയൂർ മുത്തമ്മാവ് നാലകത്ത് പള്ളത്ത് ജാസിർ (23) തൊയക്കാവ് കോഴിപറമ്പിൽ പുത്തൻപുരയിൽ ജൗഷാൻ (21), തൊയക്കാവ് ചൂനാമന കൊങ്ങണംവീട്ടിൽ സ്വാലിഹ് (21), വെങ്കിടങ്ങ് കുരിശുപള്ളിക്ക് സമീപം കറപ്പംവീട്ടിൽ മുഹമ്മദ് (20) എന്നിവരാണ് അപകടത്തിൽപെട്ടത്. തൃശൂരിൽനിന്ന് ക്രയിൻ എത്തി കാർ പൊക്കിയെടുത്തു. വെങ്കിടങ്ങ് കണ്ണോത്ത് പുല്ല റോഡിലെ വളവിൽ വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വീട് നിർമാണത്തിനായുള്ള സാധനങ്ങൾ വാങ്ങിവരികയായിരുന്നവരാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story