Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:14 AM GMT Updated On
date_range 3 Aug 2017 8:14 AM GMTകശ്മീരിൽ വെള്ളപ്പൊക്കം; മൂന്നുമരണം
text_fieldsbookmark_border
ജമ്മു: ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴുവയസ്സുള്ള ആൺകുട്ടിയടക്കം മൂന്നുപേർ മരിച്ചതായി പൊലീസ്. ഗുന്ദി മേഖലയിലെ രംബാൻ ജില്ലയിൽ സ്കൂളിലേക്ക് പോകുംവഴി ഒഴുക്കിൽപ്പെട്ടാണ് ഖത്തീബ് അഹ്മദ് എന്ന കുട്ടി മരിച്ചത്. മൃതദേഹം പിന്നീട് കണ്ടെത്തി. പൂഞ്ച് ജില്ലയിൽ അഷ്റഫ് ബി എന്നൊരാളും ഒഴുക്കിൽപെട്ട് മരിച്ചു. കാത്തുവ ജില്ലയിൽ കനത്ത മഴമൂലം വീട് തകർന്ന് ബഹാദൂർ സിങ് എന്ന 50കാരൻ മരിച്ചതായും പൊലീസ് പറഞ്ഞു. ചകൻ ദാ ബാഗിലെ നിയന്ത്രണരേഖക്കടുത്ത് പ്രളയത്തിൽ ഒരു പാലത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
Next Story