Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ഒരു ഗ്രാമം പറഞ്ഞ കഥ'...

'ഒരു ഗ്രാമം പറഞ്ഞ കഥ' കേൾക്കാൻ ജനപ്രതിനിധികൾ ശുഷ്കം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഗ്രാമസഭകളിൽ ജനപങ്കാളിത്തം ഉറപ്പാക്കി സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന സന്ദേശവുമായി പര്യടനം നടത്തുന്ന തെരുവുനാടക പരിപാടിയിൽ ജനപ്രതിനിധികളുടെ പങ്കാളിത്തം ശുഷ്കം. ഗ്രാമസഭകളിൽ ജനങ്ങളെ കുട്ടാൻ ബോധവത്കരണം നടത്തുന്ന നാടകാവതരണതിന് കൊടുങ്ങല്ലൂർ വടക്കേനടയിലായിരുന്നു വേദി. ബുധനാഴ്ച വൈകീട്ട് നാടകം അവതരിപ്പിച്ചപ്പോൾ ജനപ്രതിനിധികളായി കൊടുങ്ങല്ലൂർ നഗരസഭയിൽനിന്ന് ഉപാധ്യക്ഷയും ഏതാനും കൗൺസിലർമാരും മാത്രം. പിന്നെയുണ്ടായത് പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡൻറും ചില അംഗങ്ങളും. കാഴ്ചക്കാരായി സ്ഥലത്തുണ്ടായിരുന്ന കുറച്ചുപേെരയും കിട്ടി. മേഖലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ആരും വന്നില്ല. സർക്കാർതല യോഗത്തിൽ പെങ്കടുക്കാൻ തേദ്ദശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവൻമാരെല്ലാം തിരുവനന്തപുരത്ത് പോയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഉപാധ്യക്ഷന്മാരും അംഗങ്ങളുമെല്ലാം ഗ്രാമസഭയുടെ പ്രാധാന്യം ഉൾക്കൊള്ളാൻ നാടകാവതരണ കേന്ദ്രത്തിലെത്തുെമന്ന ധാരണയിലായിരുന്നു സംഘാടകർ. അതേസമയം, ജാഥാ പര്യടനത്തെ സംബന്ധിച്ച് വേണ്ടത്ര പ്രചാരണം ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇ-മെയിൽ വഴി വിവരം കൈമാറുന്ന രീതിയാണ് അധികൃതരിൽനിന്നുണ്ടായതേത്ര. കൊടുങ്ങല്ലൂർ നഗരസഭയിൽ ഇ-മെയിൽ ലഭിച്ചത് ബുധനാഴ്ചയാണ്. ജനങ്ങളിൽ മാത്രമല്ല ജനപ്രതിനിധികളിൽ പോലും വേണ്ടവിധം എത്തിക്കാനാകാതെയാണ് കൊടുങ്ങല്ലൂരിലൂടെ പര്യടനം കടന്നുപോയത്. കഴിഞ്ഞമാസം 12ന് തദ്ദേശ മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത നാടകയാത്ര ഇൗ മാസം 20ന് കാസർകോട് സമാപിക്കും. ജനമൈത്രി പൊലീസി​െൻറ സഹകരണത്തോടെയാണ് നാടകാവതരണവും പര്യടനവും. ജനമൈത്രി പൊലീസി​െൻറ തിയറ്റർ ഗ്രൂപ്പിൽ അംഗങ്ങളായ നജുമുദ്ദീൻ, ഷറഫ്, ബാബു, അജികുമാർ, ചന്ദ്രകുമാർ, ജയൻ, ഷൈജു, സുനിൽകുമാർ, ഷംനാദ്, വേണു തുടങ്ങിയവർ അവതരിപ്പിച്ച 'ഒരു ഗ്രാമം പറഞ്ഞ കഥ' കാഴ്ചക്കാരെ ആകർഷിക്കുകയുണ്ടായി. നഗരസഭ ഉപാധ്യക്ഷ ഷില രാജ്കമൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി.കെ രാമനാഥൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ എസ്.െഎ കെ.ജെ. ജിനേഷ് മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story