Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗത വകുപ്പിലെ...

ഗതാഗത വകുപ്പിലെ സി^ഡിറ്റ്​ ജീവനക്കാരെ ഒഴിവാക്കാൻ നീക്കം

text_fields
bookmark_border
ഗതാഗത വകുപ്പിലെ സി-ഡിറ്റ് ജീവനക്കാരെ ഒഴിവാക്കാൻ നീക്കം തൃശൂർ: ഗതാഗത വകുപ്പിലെ കമ്പ്യൂട്ടർവത്കരണ ജോലികളിൽനിന്ന് പൊതുമേഖല സ്ഥാപനമായ സി-ഡിറ്റിനെ ഒഴിവാക്കാൻ നീക്കം. സി-ഡിറ്റിനെ ഒഴിവാക്കി സ്വകാര്യ ഏജൻസിക്ക് കരാർ നൽകാനാണ് നീക്കം. ഇതിനായി ഏഴുവർഷമായി വേതനമൊഴികെ മറ്റ് ആനുകൂല്യങ്ങളില്ലാതെ ജോലിചെയ്യുന്ന 185 ജീവനക്കാരെ ഒഴിവാക്കാനും ശ്രമം തുടങ്ങി. ഗതാഗത വകുപ്പി​െൻറ േപ്രാജക്റ്റുകൾ തയാറാക്കുന്നതും ലൈസൻസ് തായാറാക്കൽ ഉൾപ്പെടെ ഗതാഗത വകുപ്പിലെ കംപ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് േജാലികൾ ചെയ്യുന്നതും ഇൗ താൽക്കാലിക ജീവനക്കാരാണ്. 2010 മുതൽ ജോലി ചെയ്യുന്ന ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റുജോലികൾക്ക് അപേക്ഷിക്കാവുന്ന പ്രായം കവിയുകയും ചെയ്തു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ഒാഫിസുകളിലാണ് ഇവർ ജോലിചെയ്യുന്നത്. നിലവിൽ രജിസ്ട്രേഷൻ, സിവിൽ സപ്ലൈസ് വകുപ്പിലും സി-ഡിറ്റ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരെ സി-ഡിറ്റും കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്. കുറഞ്ഞ തുകക്ക് കരാർ ഏറ്റെടുക്കാൻ തയാറുള്ള സ്ഥാപനങ്ങൾ ഉണ്ടെന്നും സി-ഡിറ്റിേൻറത് കൂടിയ കരാറാണെന്നുമാണ് ചില ഉന്നതരുടെ നിലപാട്. എന്നാൽ, കരാറുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്താതെയാണ് കാര്യങ്ങൾ മുന്നേറുന്നത്. പൊതുമേഖല സ്ഥാപനമാണെന്ന പരിഗണനയും വകുപ്പ് കാണിക്കുന്നില്ല. ഇടതുസർക്കാർ നയത്തിന് എതിരായ നീക്കത്തിൽനിന്ന് പിന്തിരിയണമെന്നും തൊഴിൽ സംരക്ഷിക്കണമെന്നുമാണ് കരാർ ജീവനക്കാരുടെ ആവശ്യം. ഇടതുസർക്കാർ വന്നശേഷം അധികാരമേറ്റ സി-ഡിറ്റ് മേധാവികൾ യാതൊരു മാനദണ്ഡവുമില്ലാതെ അന്യായമായി സ്ഥലംമാറ്റുകയാണെന്നും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story